Apr 23, 2024 07:49 PM

റിയാദ്: (gccnews.com) സൗദി അറേബ്യയില്‍ സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി.

അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ ലഭിക്കുക.

പബ്ലിക് പ്രോസിക്യൂഷന്‍റെ പബ്ലിക് മൊറാലിറ്റി വിങ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് കോടതിക്ക് കൈമാറുകയുമായിരുന്നു.

പ്രതിക്ക് നിയമാനുസൃതമായി പരമാവധി ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് കോടതിയിലെത്തുകയും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയുമായിരുന്നു.

#expatriate #who #harassed #woman #sentenced #five #years #prison #fined

Next TV

Top Stories










News Roundup