ജിദ്ദ: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി അന്തരിച്ചു. മൂന്നു വർഷത്തിനു ശേഷം നാട്ടിലേക്കു തിരിച്ച മലപ്പുറം മങ്കട ചേരിയം കൂരിയാടൻ ഷൗക്കത്ത് (60) ആണ് വഴിയിൽ കുഴഞ്ഞു വീണു മരിച്ചത്. ഇന്നലെ സൗദി ഹായിലിൽ നിന്നു ഷാർജ വഴി കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്കുള്ള യാത്രക്കിടെയാണു മരണം സംഭവിച്ചത്.
ഷൗക്കത്തിനെ സ്വീകരിക്കാൻ സഹോദരൻ സുലൈമാൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഭാര്യ: സുഹറ. മക്കൾ: റാസിഖ് (ദുബായ്), റുഖ്സാന, ഇർഫാന തസ്നി. മരുമക്കൾ: നിഷ്മ, (എടത്തനാട്ടുകര) ഷബീബ് ആലങ്ങാടൻ (വേരുംപിലാക്കൽ) , ഖാലിദ് കുന്നശ്ശേരി (മങ്കട കൂട്ടിൽ).
The expatriate died on the way home