---
title: "#accident | ഒമാനിലെ ഹൈമയിൽ വാഹനാപകടം; അഞ്ചു പേർക്ക് ദാരുണാന്ത്യം "
english_title: "#Car #accident #Haimah #Oman #tragicend #five #people"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/160581/car-accident-haimah-oman-tragicend-five-people"
published_at: "2023-11-08T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b67c8d2ba3_accident.jpg"
keywords: []
---

# #accident | ഒമാനിലെ ഹൈമയിൽ വാഹനാപകടം; അഞ്ചു പേർക്ക് ദാരുണാന്ത്യം 

> **Lead Summary:** **മസ്കത്ത്​: **ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. ഒരാൾക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ​പ്രവേശിപ്പിച്ചു​. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം.

## Article Content

**മസ്കത്ത്​: **ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. ഒരാൾക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ​പ്രവേശിപ്പിച്ചു​. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം.

അതേസമയം, അപകടത്തിൽപ്പെട്ടവർ ഏത്​ രാജ്യക്കാ​രാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് ഹൈമ​. മലയാളികളടക്കമുള്ള നിരവധി ആളുകളുടെ ജീവൻ ഈ പാതയിൽ പൊലിഞ്ഞിട്ടുണ്ട്​.

വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതും മറ്റുമാണ്​ രാജ്യത്തെ റോഡ്​ അപകടങ്ങളുടെ​ പ്രധാന കാരണമെന്ന്​ ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം രാജ്യത്ത്​ 76,200 വാഹനാപകടങ്ങളാണ്​ റിപ്പോർട്ട്​ ചെയ്തത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/160581/car-accident-haimah-oman-tragicend-five-people)