#Qatar | ഈത്തപ്പഴ കൃഷിയിൽ നൂതന ജലസേചന സംവിധാനം സജ്ജീകരിച്ച് ഖത്തർ

#Qatar | ഈത്തപ്പഴ കൃഷിയിൽ നൂതന ജലസേചന സംവിധാനം സജ്ജീകരിച്ച് ഖത്തർ
Nov 8, 2023 11:12 PM | By Vyshnavy Rajan

ദോഹ : (gccnews.in ) ഈത്തപ്പഴ ഉൽപാദനം വർധിപ്പിക്കുന്നതിനും ഉണക്കി സംസ്‌കരിക്കുന്നതിനും നൂതന പദ്ധതികൾ വികസിപ്പിച്ച് ഖത്തർ കാർഷിക ഗവേഷണ വകുപ്പ്.

ഉൽപാദനം വർധിപ്പിക്കുന്നതിനായി 45 ശതമാനം വരെ കാര്യക്ഷമതയുള്ള നൂതന ജലസേചന സംവിധാനമാണ് സജ്ജീകരിച്ചത്.

മരുഭൂമിയിലെ പ്രധാന വിളയായ ഈത്തപ്പഴ കൃഷിയിലും സംസ്‌കരണ, സംഭരണ ഘട്ടങ്ങളിലുമെല്ലാം ഖത്തറിൽ ഗവേഷണങ്ങൾ സജീവമാണ്.

പാകമായ ഈത്തപ്പഴങ്ങളുടെ സംസ്‌കരണത്തിൽ അവശിഷ്ടങ്ങൾ കുറക്കുന്നതിനായി മൂന്നാം തലമുറ പോളികാർബണേറ്റ് ഡ്രൈയിംഗ് ഹൗസാണ് കാർഷിക ഗവേഷണ വകുപ്പ് വികസിപ്പിച്ചത്.

ജല ഉപഭോഗം കുറക്കുന്നതിന് സബ്സർഫേസ് ഡ്രിപ്പ് ഇറിഗേഷൻ, ഡ്രിപ്പ് ഇറിഗേഷൻ, ലോ-പ്രഷർ ഇറിഗേഷൻ രീതികൾ തുടങ്ങിയ സംവിധാനങ്ങളടങ്ങിയ കാര്യക്ഷമമായ ജലസേചന സംവിധാനമാണ് പദ്ധതിയിലേക്കുള്ള ഖത്തറിന്റെ സംഭാവനയെന്ന് കാർഷിക ഗവേഷണ വകുപ്പ് മേധാവി ഹമദ് സകീത് അൽ ഷമ്മാരി പറഞ്ഞു.

മൂന്നാം തലമുറ പോളി കാർബണേറ്റ് ഡ്രൈ ഹൗസ് വികസിപ്പിച്ച ഡ്രൈ ഡേറ്റ് സാങ്കേതിക വിദ്യയിൽ കൂടുതൽ മുന്നേറിയെന്നും ഇത് ചില ഫാമുകളുമായി പങ്കുവെച്ചതായും മറ്റു ഫാമുകളിലും ഇത് ലഭ്യമാക്കുന്നതിനുള്ള പ്രവത്തനങ്ങൾ തുടരുകയാണെന്നും അൽ ഷമ്മാരി വ്യക്തമാക്കി.

പ്രാദേശിക വിപണികളിൽ വലിയ ആവശ്യകത ഉള്ളതിനാൽ വാണിജ്യ ആവശ്യങ്ങൾക്കായി ഖലസ്, ബർഖി, ഖനീജി, ഷീഷി, ലുലു തുടങ്ങിയ മികച്ച ഇനം ഈന്തപ്പനകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

#Qatar #setup #innovative #irrigation #system #date #cultivation

Next TV

Related Stories
 ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു

May 11, 2025 07:45 PM

ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു

ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക...

Read More >>
ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

May 11, 2025 12:21 PM

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും...

Read More >>
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും,  ജാഗ്രതാ മുന്നറിയിപ്പ്

May 11, 2025 09:21 AM

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും...

Read More >>
Top Stories