#mahzooz | പിറന്നാള്‍ ദിവസം മഹ്സൂസിലൂടെ പ്രവാസി വനിതക്ക് ഒരു ലക്ഷം ദിര്‍ഹം സമ്മാനം

#mahzooz | പിറന്നാള്‍ ദിവസം മഹ്സൂസിലൂടെ പ്രവാസി വനിതക്ക് ഒരു ലക്ഷം ദിര്‍ഹം സമ്മാനം
Nov 23, 2023 11:38 PM | By Vyshnavy Rajan

(www.truevisionnews.com) പിറന്നാള്‍ ദിവസം മഹ്സൂസിലൂടെ പ്രവാസി വനിതക്ക് ഒരു ലക്ഷം ദിര്‍ഹം സമ്മാനം.

മഹ്സൂസ് 155-ാമത് ലൈവ് നറുക്കെടുപ്പിലൂടെയാണ് ഫിലിപ്പീൻസിൽ നിന്നുള്ള 43 വയസ്സുകാരി യിവോന സമ്മാനം നേടിയത്.

ഷാര്‍ജയിലാണ് യിവോനെ താമസിക്കുന്നത്. തന്‍റെ ഭാഗ്യത്തിന് പിന്നിൽ അമ്മയാണെന്നാണ് അവര്‍ പറയുന്നത്.

അമ്മയുടെ ആഗ്രഹ പ്രകാരം ശനിയാഴ്ച്ച മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി യിവോനെ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. 17, 12 വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മ കൂടെയാണ് യിവോനെ.

മുൻപും മഹ്സൂസിലൂടെ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും അതെല്ലാം വളരെ ചെറിയ തുകയായിരുന്നു എന്നാണ് യിവോനെ പറയുന്നത്. സ്വന്തം രാജ്യത്ത് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനായി പണം ചെലവഴിക്കുമെന്നാണ് യിവോനെ പറയുന്നത്.

സ്വന്തം വീട് പണിയാനും സഹോദരങ്ങള്‍ക്ക് സാമ്പത്തിക സഹായം നൽകാനും തുകയിൽ ഒരു പങ്ക് ചെലവഴിക്കുമെന്നും അവര്‍ പറയുന്നു. യിവോനെക്ക് ഒപ്പം രണ്ടുപേര്‍ കൂടി വിജയികളായി.

ഇതിൽ ഒരാള്‍ ഇന്ത്യയിൽ നിന്നുള്ള 32 വയസ്സുകാരി ജീവിത എന്ന യുവതിയാണ്. നാട്ടിൽ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ പണം ചെലവഴിക്കാനാണ് ജീവിത ആഗ്രഹിക്കുന്നത്.

മൂന്നാമത്തെ വിജയി 39 വയസ്സുകാരനായ ഐ.ടി പ്രൊഫഷണൽ സുരേഷ് ആണ്. ഒരു വയസ്സുള്ള മകന്‍റെ പിതാവാണ് സുരേഷ്.

വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് കളിക്കാം. ആഴ്ച്ച നറുക്കെടുപ്പിലും പിന്നീട് ഗ്രാൻഡ് ഡ്രോയിലും പങ്കെടുക്കാം. ടോപ് പ്രൈസ് നേടുന്നയാള്‍ക്ക് 20 മില്യൺ ദിര്‍ഹം നേടാം.

രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവര്‍ക്ക് 1,50,000 ദിര്‍ഹം വീതം നേടാം. നാലാം സമ്മാനം 35 ദിര്‍ഹം മൂല്യമുള്ള സൗജന്യ മഹ്സൂസ് ടിക്കറ്റ്, അഞ്ചാം സമ്മാനം 5 ദിര്‍ഹം. കൂടാതെ ആഴ്ച്ച നറുക്കെടുപ്പിലൂടെ മൂന്ന് ഗ്യാരണ്ടീഡ് റാഫ്ള്‍ വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം നേടാം.

#mahzooz #gift #onelakh #dirhams #non-resident #woman #her #birthday #Mahsoos

Next TV

Related Stories
 ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു

May 11, 2025 07:45 PM

ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു

ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക...

Read More >>
ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

May 11, 2025 12:21 PM

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും...

Read More >>
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും,  ജാഗ്രതാ മുന്നറിയിപ്പ്

May 11, 2025 09:21 AM

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും...

Read More >>
Top Stories










News Roundup