റാസൽഖൈമ: റാക് ഇ.എഫ്.സി പാർട്ണറായ കോഴിക്കോട് തിരുവമ്പാടി സ്വദേശി കൊയിലാട്ട് വീട്ടിൽ ഖാലിദ് കൊയിലാട്ട് (56) റാസൽഖൈമയിൽ അന്തരിച്ചു.
വെള്ളിയാഴ്ച അൽ നഖീൽ മസ്ജിദിൽ ജുമുഅ നമസ്കാരത്തിന് മുൻപ് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.
അബ്ദുറഹ്മാൻ - ഇമ്പിച്ചി പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ. മക്കൾ: ജസ്ല ഖാലിദ്, ജസൽ ഖാലിദ്, ജബ്ന ഖാലിദ്.
#gulf #obituary #kozhikkode #native #khalid #koyilott #uae