ദോഹ : (gccnews.com) ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് അന്തരിച്ചു. പെരുമറ്റം കാവുങ്കര ചിറക്കക്കുടിയിൽ പരേതനായ റഹീമിന്റെയും ജമീലയുടെയും മകൻ ആഷിക് (34) ആണ് മരിച്ചത്.
ബുധൻ ഉച്ചയ്ക്ക് ഖത്തറിൽ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ ആഷിക് ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കബറടക്കം ഖത്തറിൽ. ഭാര്യ: ഹസീന. മക്കൾ: അയാൻ, ആദം.
#Expatriate #Malayali #died #caraccident #Qatar