Dec 4, 2023 10:21 PM

കുവൈത്ത് സിറ്റി : (gccnews.in ) കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍.

എഴുത്ത്, റെക്കോര്‍ഡ് ചെയ്ത പ്രസംഗം, ഫോട്ടോ, വീഡിയോ എന്നിങ്ങനെ നേരിട്ടോ അല്ലാതെയോ കുവൈത്ത് അമീറിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അമീര്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്നും ആരോഗ്യനില വീണ്ടെടുത്തതായും കഴിഞ്ഞ ബുധനാഴ്ച ബൈതുല്‍ ഹുകും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു.

അമീറിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അമീരി ദിവാന്‍കാര്യ മന്ത്രി ഞായറാഴ്ച വൈകിട്ട് അറിയിച്ചിരുന്നു.

#Harsh #action #misrepresented #about #Amir's #health #public #prosecution

Next TV

Top Stories