#VistaraAir | പ്രധാന ഗള്‍ഫ് രാജ്യത്തേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ വിസ്താര എയര്‍

#VistaraAir | പ്രധാന ഗള്‍ഫ് രാജ്യത്തേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ വിസ്താര എയര്‍
Dec 4, 2023 10:56 PM | By Vyshnavy Rajan

ദോഹ : (gccnews.in ) ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍. മുംബൈയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചുമാണ് തുടക്കത്തില്‍ സര്‍വീസ് നടത്തുക.

പുതിയ സര്‍വീസ് ഡിസംബര്‍ 15ന് ആരംഭിക്കുമെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. എ321 നിയോ വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.

ആഴ്ചയില്‍ നാല് വിമാന സര്‍വീസുകളാണ് ഉണ്ടാകുക. 30,599 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

വിസ്താര എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്ന 50-ാമത് വിമാനത്താവളമാണ് ദോഹ.

യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ, സൗദി അറേബ്യയിലെ ദമാം, ജിദ്ദ, ഒമാനിലെ മസ്‌കത്ത് എന്നിവിടങ്ങളിലേക്കും നിലവില്‍ വിസ്താര എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. ദല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകളാണിവ.

#VistaraAir #VistaraAir #launch #direct #service #major #Gulfnation

Next TV

Related Stories
 ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു

May 11, 2025 07:45 PM

ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു

ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക...

Read More >>
ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

May 11, 2025 12:21 PM

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും...

Read More >>
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും,  ജാഗ്രതാ മുന്നറിയിപ്പ്

May 11, 2025 09:21 AM

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും...

Read More >>
Top Stories