---
title: "#accidentdeath|വാഹനാപകടത്തെ തുടർന്ന്  ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു  "
english_title: "#accidentdeath #Malayalee #expatriate #who #undergoing #treatment #died #after #caraccident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/167102/accidentdeath-malayalee-expatriate-who-undergoing-treatment-died-after-caraccident"
published_at: "2023-12-05T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656e763b98042_death.jpg"
keywords: []
---

# #accidentdeath|വാഹനാപകടത്തെ തുടർന്ന്  ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു  

> **Lead Summary:** **ബുറൈദ : **വാഹനാപകടത്തെ തുടർന്ന് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു.

## Article Content

**ബുറൈദ : **വാഹനാപകടത്തെ തുടർന്ന് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു.

മാവേലിക്കര പത്തിച്ചിറ നെടിയത്ത് കിഴക്കേതിൽ പരേതനായ വർക്കി കുരുവിളയുടെ മകൻ ഷാജി കുരുവിളയാണ് (49) മരിച്ചത്. സാംസ ലോജിസ്​റ്റിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ ഒക്ടോബർ 30ന് പഴയ എയർപോർട്ട് റോഡിൽ ഷാജി ഓടിച്ചിരുന്ന കമ്പനിവക ഡെലിവറി വാഹനത്തിന് പിന്നിൽ സൗദി പൗര​െൻറ വാഹനം ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു.

ഉടനെ ഇദ്ദേഹം ഓടിച്ച വാഹനത്തിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. നാലുവർഷം മുമ്പാണ് ഷാജി ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. മാതാവ്: കുഞ്ഞുമോൾ.

ഭാര്യ: ലവ്​ലി. മക്കൾ: ആഷ്‌ലി, എൽസ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/167102/accidentdeath-malayalee-expatriate-who-undergoing-treatment-died-after-caraccident)