#NewBusService | ഷാർജ-മസ്‌കറ്റ് പുതിയ ബസ് സർവീസ്; ഫെബ്രുവരി 27 മുതൽ

#NewBusService  | ഷാർജ-മസ്‌കറ്റ് പുതിയ ബസ് സർവീസ്; ഫെബ്രുവരി 27 മുതൽ
Feb 24, 2024 09:06 PM | By MITHRA K P

മസ്ക്കറ്റ്: (gccnews.com) ഷാർജയേയും മസ്ക്കറ്റിനേയും ബന്ധിപ്പിച്ച് കൊണ്ട് യുഎഇ-ഒമാൻ പുതിയ ബസ് സർവീസ് ആരംഭിക്കുമെന്ന് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയായ മുസാവലത്ത് അറിയിച്ചു. ഫെബ്രുവരി 27 മുതൽ സർവീസ് ആരംഭിക്കും.

ഇതുമായി ബന്ധപ്പെട്ട് ഒമാൻ നാഷ്ണൽ ട്രാൻസ്പോർട്ട് കമ്പനിയായ മുസാവലത്ത് ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി കരാറിൽ ഒപ്പുവെച്ചു. ഷാർജയിൽ നിന്നും മസ്‌കറ്റിൽ നിന്നും രണ്ട് വീതം നാല് സർവീസുകളാണുണ്ടാവുക.

ഷിനാസ് വഴിയാണ് സർവീസ് നടത്തുക. ചെക്ക്-ഇൻ ബാഗേജായി 23 കിലോയും ഹാൻഡ് ബാഗേജായി 7 കിലോയും യാത്രക്കാർക്ക് കൊണ്ടുപോകാം. 10 ഒമാൻ റിയാൽ (95.40 ദിർഹം), 29 ഒമാൻ റിയാൽ (276.66 ദിർഹം) മുതലാണ് നിരക്ക് ഈടാക്കുന്നത്.

ഷാർജയിൽ നിന്നുള്ള ആദ്യ ബസ് അൽജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.30ന് അസൈബ ബസ് സ്റ്റേഷനിലെത്തും. രണ്ടാമത്തെ ബസ് ഷാർജയിൽ നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് രാത്രി 11.50ന് മസ്‌കറ്റിൽ എത്തും.

അതേസമയം മസ്‌കറ്റിൽ നിന്നുള്ള ആദ്യ ബസ് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.40ന് ഷാർജയിലെത്തും. രണ്ടാമത്തേത് മസ്‌കറ്റിൽ നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് പുലർച്ചെ 1.10നാണ് അൽജുബൈൽ ബസ് സ്റ്റേഷനിലെത്തുക.

#Sharjah #Muscat #New #Bus #Service #From #February

Next TV

Related Stories
ജാഗ്രത വേണമെന്ന് നിർദേശം, യുഎഇയിൽ അപ്രതീക്ഷിത വേനൽമഴ

Jul 15, 2025 11:01 AM

ജാഗ്രത വേണമെന്ന് നിർദേശം, യുഎഇയിൽ അപ്രതീക്ഷിത വേനൽമഴ

യുഎഇയിലെ ചില പ്രദേശങ്ങളിൽ അപ്രതീക്ഷിതമായ വേനൽമഴ പെയ്തത്...

Read More >>
യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

Jul 13, 2025 11:51 AM

യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

Read More >>
അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

Jul 11, 2025 11:32 PM

അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം...

Read More >>
കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

Jul 11, 2025 03:16 PM

കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

ഉഷ്ണതരംഗം, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി...

Read More >>
Top Stories










News Roundup






//Truevisionall