#UAE | യുഎഇയിൽ ജീവിക്കാനും ജോലി ചെയ്യാനും സ്വപ്നമുണ്ടോ? എങ്കിൽ അതിന് അവസരം ഒരുക്കി ഗ്രീൻ വിസ

#UAE | യുഎഇയിൽ ജീവിക്കാനും ജോലി ചെയ്യാനും സ്വപ്നമുണ്ടോ? എങ്കിൽ അതിന് അവസരം ഒരുക്കി ഗ്രീൻ വിസ
Feb 24, 2024 09:40 PM | By MITHRA K P

അബുദബി: (gccnews.com) യുഎഇയിൽ ജീവിക്കാനും ജോലി ചെയ്യാനും ആഗ്രഹമുണ്ടോ? എങ്കിൽ അതിന് അവസരം ഒരുക്കുകയാണ് ഗ്രീൻ വിസ. സ്‌പോൺസർമാരോ തൊഴിലുടമകളോ ഇല്ലാതെ അഞ്ച് വർഷം വരെ രാജ്യത്ത് ജോലി ചെയ്യാനും താമസിക്കാനും അനുമതി നൽകുന്ന വിസയാണ് ഗ്രീൻ വിസ.

സംരംഭകർ/ നിക്ഷേപകർ, ബിസിനസ് അസോസിയേറ്റ്സ്, ഫ്രീലാൻസർമാർ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്ക് ഈ സ്വയം സ്‌പോൺസർ വിസയ്ക്ക് അപേക്ഷിക്കാം. എന്നാൽ ഈ വിസയ്ക്ക് അപേക്ഷിക്കണമെങ്കിൽ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് മാനദണ്ഡങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. യുഎഇയിൽ വന്ന് വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു വിദേശിക്ക് അറുപത് ദിവസത്തെ എൻട്രി പെർമിറ്റാണ് അനുവദിക്കുക.

കൂടാതെ കുടുംബാംഗങ്ങളെ സ്‌പോൺസർ ചെയ്യാനും സാധിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് മാനദണ്ഡങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ വിദേശത്തുള്ളവർക്ക് യുഎഇയിലെത്തി ഗ്രീൻ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 60 ദിവസത്തെ എൻട്രി പെർമിറ്റ് നൽകും.

കൂടാതെ നിങ്ങളുടെ കുടുംബാംഗങ്ങളെ സ്‌പോൺസർ ചെയ്യാനും സാധിക്കും. സാധുതയുള്ള തൊഴിൽ കരാറുള്ളവർ, മിനിമം ബാച്ചിലേഴ്‌സ് ബിരുദം ഉള്ളവർ അല്ലെങ്കിൽ 15,000 ദിർഹത്തിൽ കുറയാത്ത ശമ്പളമുള്ളവരാണ് ഗ്രീൻ വിസയ്ക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

ഗ്രീൻ വിസാ കാലാവധി കഴിഞ്ഞ് ഓരോ ദിവസവും രാജ്യത്ത് തങ്ങിയാൽ 25 ദിർഹം പിഴ അധികമായി ഈടാക്കും. ആറ് മാസത്തിൽ കൂടുതൽ അനധികൃതമായി രാജ്യത്ത് തങ്ങിയാൽ പ്രതിദിന പിഴയായി അമ്പത് ദിർഹമാണ് ഈടാക്കുക. ഒരാൾ ഒരു വർഷത്തിൽ കൂടുതൽ അനധികൃതമായി താമസിക്കുകയാണെങ്കിൽ പിഴ നൂറ് ദിർഹം വരെയായും ഉയരും.

സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ഫ്രീലാൻസർമാർക്കും ബാച്ചിലേഴ്‌സ് ബിരുദവും കഴിഞ്ഞ രണ്ട് വർഷങ്ങത്തിൽ 360,000 ദിർഹത്തിൽ കുറയാത്ത വരുമാനവും ഉണ്ടായിരിക്കണം. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ നിന്നുള്ള ഫ്രീലാൻസ്/സ്വയം തൊഴിൽ പെർമിറ്റും ഉണ്ടായിരിക്കണം.

കമ്പനി ഡയറക്ടർമാർ, എക്‌സിക്യൂട്ടീവുകൾ, എഞ്ചിനീയർമാർ, ശാസ്ത്രം, സാങ്കേതികവിദ്യ, മനുഷ്യവിഭവശേഷി എന്നിവയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. വിദഗ്ധ തൊഴിലാളികൾ, ശാസ്ത്രം, നിയമം, വിദ്യാഭ്യാസം, സംസ്‌കാരം, സാമൂഹിക ശാസ്ത്രം തുടങ്ങി ഒമ്പത് വിഭാഗങ്ങളിലെ വൈദഗ്ധ്യമുള്ള വ്യക്തികൾക്ക് ഗ്രീൻ വിസയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

#Dreaming #living #working #UAE #Green #Visa #prepared #opportunity

Next TV

Related Stories
#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

Oct 18, 2024 07:56 AM

#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

സ്വാ​ഭാ​വി​ക സ​സ്യ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി 71 ല​ക്ഷം പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി....

Read More >>
#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

Oct 17, 2024 08:43 PM

#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

അതുപോലെ അൽഹസ-അബ്ഖെയ്ഖ് റോഡിലും മൂടൽമഞ്ഞുമൂലം സമാനരീതിയിൽ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളിൽ...

Read More >>
#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

Oct 17, 2024 04:38 PM

#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 323.75 ദിര്‍ഹം ആയിരുന്നു വില. 22 കാരറ്റ് സ്വര്‍ണത്തിന് 300.25 ദിര്‍ഹം ആണ്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Oct 17, 2024 02:37 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

കഴിഞ്ഞ 12 വർഷമായി റിയാദിലെ സ്റ്റാർ പ്രിന്റിങ് പ്രസിൽ സെയിൽസ് റെപ്രെസെന്ററ്റീവ് ആയി ജോലി...

Read More >>
#death | തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

Oct 17, 2024 01:26 PM

#death | തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

കഴിഞ്ഞ ഒന്നര മാസമായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

Read More >>
#workshops | അ​ബൂ​ദ​ബി​യി​ലെ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന

Oct 17, 2024 11:40 AM

#workshops | അ​ബൂ​ദ​ബി​യി​ലെ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന

പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം പ​രി​ശോ​ധി​ക്കു​ന്ന​തി​നും മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നും ന​ഗ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും...

Read More >>
Top Stories










News Roundup