#Ramadan | റമദാൻ വ്രതം മാർച്ച് 11ന് ആരംഭിക്കാൻ സാധ്യത; അറിയിച്ച് കലണ്ടർ ഹൗസ്

#Ramadan | റമദാൻ വ്രതം മാർച്ച് 11ന് ആരംഭിക്കാൻ സാധ്യത; അറിയിച്ച് കലണ്ടർ ഹൗസ്
Feb 28, 2024 03:02 PM | By MITHRA K P

ദോഹ: (gccnews.com) ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വർഷത്തെ റമദാൻ വ്രതാരംഭം മാർച്ച് 11നാവാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. മാർച്ച് 10 ഞായറാഴ്ചയാകും ശഅബാൻ മാസം പൂർത്തിയാവുക. മാ​ർ​ച്ച് 10 ഞാ​യ​റാ​ഴ്ച പു​തി​യ മാ​സ​പ്പി​റ​യു​ടെ സൂ​ച​ന​യാ​യി ​ന്യൂ​മൂ​ൺ പി​റ​ക്കും.

സൂ​ര്യൻ അസ്തമിച്ചതിന്​ ശേ​ഷം 11 മി​നി​റ്റു ക​ഴി​ഞ്ഞാ​യി​രി​ക്കും ച​ന്ദ്ര​ൻ അസ്തമിക്കുകയെന്നും അ​തി​നാ​ൽ അ​ടു​ത്ത ദി​വ​സം റ​മ​ദാ​ൻ ഒ​ന്നാ​യി​രി​ക്കു​മെ​ന്നും ശൈ​ഖ് അ​ബ്ദു​ല്ല അ​ൽ അ​ൻ​സാ​രി ​കോം​പ്ല​ക്സ് എ​ക്സി. ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി അ​റി​യി​ച്ചു.

എന്നാൽ മാ​സ​പ്പി​റ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ് റ​മ​ദാ​ൻ വ്ര​താ​രം​ഭം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ക​ല​ണ്ട​ർ ഹൗ​സ് അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

അതേസമയം മാർച്ച് 10ന് അറബ് ഇസ്ലാമിക് രാജ്യങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ്പ് വഴിയോ റമദാൻ മാസപ്പിറവി ദൃശ്യമാകില്ലെന്ന് ഇൻറർനാഷണൽ അസ്ട്രോണമി സെൻറർ അഭിപ്രായപ്പെട്ടു. മാർച്ച് 11ന് എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ മാസപ്പിറവി ദർശിക്കാനാകും.

അന്ന് സൂര്യാസ്തമയത്തിന് ശേഷം 15 മിനുട്ട് മുതൽ 25 മിനുട്ട് വരെ എല്ലാവർക്കും ചന്ദ്രക്കല കാണാം. ചന്ദ്രക്കല നേരിയതും ചക്രവാളത്തോട് അടുത്തുമിരിക്കുന്നതിനാൽ സൂര്യൻ അസ്തമിച്ച പ്രദേശത്തിന് അടുത്തായി വീക്ഷിക്കേണ്ടതുണ്ടെന്നും സെന്റർ അറിയിച്ചു.

#Ramadan #fasting #likely #begin #March11 #Inform #CalendarHouse

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories