റിയാദ്: (gccnews.com) സൗദി തലസ്ഥാന നഗരത്തിലെ നിർദ്ദിഷ്ട കിങ് സൽമാൻ പാർക്ക് പദ്ധതിക്കുള്ളിൽ നിർമിച്ച അബൂബക്കർ അൽസിദ്ദിഖ് തുരങ്കപാതയിൽ ഗതാഗതം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങി. മിഡിൽ ഈസ്റ്റിലെ ഏറ്റവും നീളമേറിയ തുരങ്കമാണിത്.
പഴയ ടണലുകളെ ബന്ധിപ്പിച്ചാണ് പുതിയ ടണൽ നിർമിച്ചിരിക്കുന്നത്. പാർക്ക് പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ ആദ്യത്തെ പാലവും തുരങ്കവുമാണിത്. 2021ലാണ് നിർമാണം ആരംഭിച്ചത്. പാർക്കിൻറെ വടക്കുനിന്ന് തെക്കോട്ടുള്ള റോഡിലേക്ക് നീളുന്ന തുരങ്കത്തിന് 2.430 കിലോമീറ്റർ നീളമുണ്ട്. ഇതിൽ പുതുതായി നിർമിച്ചത് 1.590 കിലോമീറ്റർ നീളം ഭാഗമാണ്.
ബാക്കി 840 മീറ്റർ ഭാഗം അബൂബക്കർ അൽസിദ്ദിഖ് റോഡിൽ നിലവിലുള്ള തുരങ്കത്തിേൻറതാണ്. രണ്ടിനെയും ഒറ്റ തുരങ്കമാക്കി വാഹന ഗതാഗതത്തിന് കൂടുതൽ സുഗമമാക്കുകയാണുണ്ടായത്. സൽമാനിയ വാസ്തുവിദ്യയാണ് നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇൻറീരിയർ ഡിസൈൻ റിയാദ് നഗരത്തിെൻറ പാറക്കെട്ടുകളും ഭൂമിശാസ്ത്ര ഘടനയും അനുകരിക്കുന്നതാണ്. വ്യാഴാഴ്ച മുതൽ വാഹനങ്ങൾക്ക് തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയുമെന്ന് കിങ് സൽമാൻ പാർക്ക് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് പറഞ്ഞു. ശ്രദ്ധ പിടിച്ചുപറ്റുന്ന ആധുനിക രൂപകൽപ്പനയും പ്രാദേശിക പരിസ്ഥിതിയുമായി ഇണങ്ങുന്ന നിറങ്ങളും സുസ്ഥിരതയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്ന വസ്തുക്കളുമാണ് തുരങ്കത്തിെൻറ സവിശേഷത.
#Riyadh #longest #tunnel #MiddleEast #traffic #begun