Featured

#Heavyrain | ഒമാനിൽ ഇ​ന്നു മു​ത​ൽ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത

News |
Mar 8, 2024 01:57 PM

മ​സ്ക​ത്ത്​: (gccnews.com) ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ന​ത്ത മ​ഴ​യു​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ആ​ലി​പ്പ​ഴ​വും വ​ർ​ഷി​ക്കും.

വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 30 മു​ത​ൽ 150 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. മ​ണി​ക്കൂ​റി​ൽ 27 മു​ത​ൽ 46 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​യി​രി​ക്കും കാ​റ്റ്​ വീ​ശു​ക. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കും. തി​ര​മാ​ല​ക​ൾ ര​ണ്ടു ​മു​ത​ൽ മൂ​ന്നു മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കും.

വെ​ള്ളി​യാ​ഴ്ച മു​സ​ന്ദം, ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബ​ത്തി​ന, ദാ​ഹി​റ, ദാ​ഖി​ലി​യ, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും മ​ഴ ല​ഭി​ക്കു​ക. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 15 മു​ത​ൽ 40 മി​ല്ലി മീ​റ്റ​ർ​വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും.

മ​ണി​ക്കൂ​റി​ൽ 27 മു​ത​ൽ 64 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​യി​രി​ക്കും കാ​റ്റ് വീ​ശു​ക. ശ​നി​യാ​ഴ്ച​യാ​ണ് ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ആ​ഘാ​തം ഏ​റ്റ​വും കൂ​ടു​ത​ൽ ക​ന​ക്കു​ക.

മു​സ​ന്ദം, ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക്​ ബ​ത്തി​ന, മ​സ്‌​ക​ത്ത്, ദാ​ഹി​റ, ദാ​ഖി​ലി​യ, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ 30 മു​ത​ൽ 150 മി.​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കും. മ​ന്നി​ക്കൂ​റി​ൽ 27 മു​ത​ൽ 83 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ൽ കാ​റ്റ്​ വീ​ശി​യേ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

#Heavyrain #likely #Oman #from #today

Next TV

Top Stories