#Eidholiday | ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

#Eidholiday | ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
Apr 3, 2024 07:35 PM | By VIPIN P V

ദോഹ: (gccnews.com) ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറില്‍ അവധി പ്രഖ്യാപിച്ചു. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്.

മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്്ക്ക് ഏപ്രില്‍ ഏഴ് ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കളാഴ്ച വരെ അവധി ആയിരിക്കും. ഏപ്രില്‍ 16 ചൊവ്വാഴ്ചയാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

അതേസമയം യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക.

ഞായറാഴ്ചയാണ് യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. ഏപ്രില്‍ 15 മുതലാണ് പ്രവൃത്തി സമയം പുനരാരംഭിക്കുക.

ശനിയും ഞായറും യുഎഇയില്‍ ഔദ്യോഗിക വാരാന്ത്യ അവധി ദിവസങ്ങള്‍ ആയതിനാല്‍ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഒമ്പത് ദിവസത്തെ അവധി ലഭിക്കും. ശവ്വാല്‍ ഒന്നിനാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.

മാസപ്പിറവി ദൃശ്യമായാലും ഇല്ലെങ്കിലും ഏപ്രില്‍ എട്ട് മുതല്‍ അവധി ആരംഭിക്കും. രാ​ജ്യ​ത്ത്​ ഈ ​വ​ർ​ഷം ല​ഭി​ക്കു​ന്ന ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ അ​വ​ധി​യാ​യി​രി​ക്കു​മി​ത്. പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ച നീളുന്ന ചെറിയ പെരുന്നാള്‍ അവധി ഷാര്‍ജയും ദുബൈയും പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാൾ അവധി ലഭിക്കും.

റമദാൻ 29 തിങ്കൾ (ഏപ്രിൽ 8) മുതൽ ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും.

#short #Eidholiday #announced #Qatar

Next TV

Related Stories
#fire |ഉ​മ്മു​ൽ ഹ​സ്സ​മി​ലെ റ​സ്റ്റാ​റ​ന്റി​ൽ തീ​പി​ടി​ത്തം

May 6, 2024 11:35 AM

#fire |ഉ​മ്മു​ൽ ഹ​സ്സ​മി​ലെ റ​സ്റ്റാ​റ​ന്റി​ൽ തീ​പി​ടി​ത്തം

തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്...

Read More >>
#stolen | ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ പോലീസ് പിടിയിൽ

May 6, 2024 08:32 AM

#stolen | ജോലി സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകളും വയറുകളും മോഷ്ടിച്ചു; അഞ്ച് പ്രവാസികൾ പോലീസ് പിടിയിൽ

അറസ്റ്റിലായ അഞ്ചു പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തിയായതായും റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ പ്രവാസികൾ ഏത്...

Read More >>
#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

May 5, 2024 08:26 PM

#rain |യുഎഇയിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴ; ചൊവ്വാഴ്ച വരെ തുടരും, രാജ്യത്ത് ഇത് കാലാവസ്ഥാ മാറ്റത്തിന്റെ ദിനങ്ങൾ

രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലുമായിരിക്കും ഇന്ന് മുതൽ മഴ ലഭിക്കാൻ...

Read More >>
#death | ബില്ലടക്കാൻ പണമില്ല, മോര്‍ച്ചറി തണുപ്പിൽ 14 ദിവസം: പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി

May 5, 2024 05:00 PM

#death | ബില്ലടക്കാൻ പണമില്ല, മോര്‍ച്ചറി തണുപ്പിൽ 14 ദിവസം: പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ വിട്ടുകിട്ടി

ബിൽ തുകയായ നാല് ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി...

Read More >>
#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

May 5, 2024 02:51 PM

#Rain | ഒമാനിൽ ഇന്ന് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ദാഖിലിയ, ദോഫാർ, തെക്ക്​-വടക്ക്​ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ...

Read More >>
#death | പ്രവാസി മലയാളി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു

May 5, 2024 02:12 PM

#death | പ്രവാസി മലയാളി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു

അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടികൾക്ക് ശേഷം...

Read More >>
Top Stories