റിയാദ്: സൗദി അറേബ്യയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തിന് ശേഷം വിട്ടുകിട്ടി. സൗദി ജെർമൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളി തൃശൂർ പുന്നയൂർകുളം സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് വിട്ടുകിട്ടിയത്.
ബിൽ തുകയായ നാല് ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം വിട്ടുകിട്ടാതിരുന്നത്.
ഒടുവിൽ ആശുപത്രി തന്നെ ചാരിറ്റി ഫണ്ടിൽ നിന്ന് തുകയെടുത്ത് സുരേഷ് കുമാറിന്റെ മൃതദേഹം വിട്ടുനൽകുന്നതിന് നടപടി സ്വീകരിക്കുകയായിരുന്നു.
പ്രവാസി സാമൂഹ്യ പ്രവർത്തകർ ഇടപെട്ടാണ് ഇത് സാധ്യമാക്കിയത്. ആശുപത്രിക്ക് പണം നൽകാതെ തന്നെ മൃതദേഹം വിട്ടുകിട്ടിയതിന് പിന്നാലെ എംബാം ചെയ്യുന്നതിന് സൗദി ജെർമൻ ആശുപത്രിയിൽ നിന്നും കൊണ്ടുപോയി.
ഏപ്രിൽ അഞ്ചിനാണ് സുരേഷ് ആശുപത്രിയിലായത്. പനി ബാധിച്ചാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ന്യൂമോണിയ സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാക്കി.
ദിവസങ്ങളോളം വെന്റിലേറ്ററിൽ തുടര്‍ന്ന സുരേഷ് കുമാര്‍ 14 ദിവസം മുൻപ് മരിച്ചു. എന്നാൽ ആശുപത്രിയിലെ ഭീമമായ ബിൽ തുക അടക്കാൻ വഴിയില്ലാതെ വന്നതോടെയാണ് മൃതദേഹം മോര്‍ച്ചറിയിൽ സൂക്ഷിക്കേണ്ട സ്ഥിതിയായത്.
#kerala #expat #sureshkumar #dead #body #sent #embalm #after #14days