#NEET | ഒമാനിലെ നീറ്റ് പരീക്ഷ; 300ലധികം വിദ്യാർഥികൾ പരീക്ഷ എഴുതി

#NEET | ഒമാനിലെ നീറ്റ് പരീക്ഷ; 300ലധികം വിദ്യാർഥികൾ പരീക്ഷ എഴുതി
May 6, 2024 07:18 AM | By Aparna NV

മസ്‌കത്ത്:(gccnews.in)  ഒമാനിൽ നടന്ന നീറ്റ് പരീക്ഷയിൽ മുന്നൂറിലധികം വിദ്യാർഥികൾ പരീക്ഷ എഴുതി. മസ്‌കത്ത് ഇന്ത്യൻ സ്‌കൂളായിരുന്നു പരീക്ഷ കേന്ദ്രം. അധികൃതർ നിർദേശിച്ച മുഴുവൻ മാനദണ്ഡങ്ങളും പരിശോധിച്ചായിരുന്നു വിദ്യാർഥികളെ പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചത്.

ഒമാൻ സമയം 12.30ന് ആരംഭിച്ച പരീക്ഷക്ക് രാവിലെ 9.30 മുതൽ പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. സൂർ, സലാല, ബുറൈമി എന്നിവിടങ്ങളിൽനിന്നുള്ള മലയാളികളടക്കമുള്ള ചില വിദ്യാർഥികൾ വെള്ളി, ശനി ദിവസങ്ങളിലായി പരീക്ഷക്കായി മസ്‌കത്തിൽ എത്തിച്ചേർന്നിരുന്നു.

ഈ വർഷത്തിന്റെ തുടക്കത്തിൽ നീറ്റ് പരീക്ഷക്കുള്ള കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ ഒമാനടക്കമുള്ള പല ഗൾഫ് രാജ്യങ്ങളും പുറത്തായിരുന്നു. ഏറെനാളത്തെ അനിശ്ചിത്വങ്ങൾക്കൊടുവിൽ ഒമാനടക്കമുള്ള ആറ് ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചതിൽ സന്തോഷം ഉണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു.

പരീക്ഷയെ കുറിച്ച് സമ്മിശ്രമായാണ് വിദ്യാർഥികൾ പ്രതികരിച്ചത്. മിക്ക ആളുകൾക്കും ഭൂരിഭാഗം വിഷയങ്ങളും എളുപ്പമായിരുന്നു. നേരിട്ടുള്ള ചോദ്യങ്ങളായിരുന്നതിനാൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നിലെന്നും വിദ്യാർഥികൾ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഒമാനിൽനിന്ന് പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 269 പേരാണ് ഒമാനിൽനിന്ന് പരീക്ഷക്കായി രജിസ്റ്റർ ചെയ്തിരുന്നത്.

#NEET #Exam #in #Oman; #More #than #300 #students #wrote #the #exam

Next TV

Related Stories
#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

Sep 1, 2024 09:44 AM

#hurricane | ചുഴലിക്കാറ്റ്; യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കു സാധ്യത

കടൽ ക്ഷോഭത്തിന് മുന്നറിയിപ്പുണ്ടെങ്കിലും രാജ്യത്ത് കാലാവസ്ഥ...

Read More >>
#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

Aug 30, 2024 11:16 AM

#newlabourlaw | തൊഴിലാളികൾക്ക് ആശ്വാസം; യുഎഇ തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ

തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം...

Read More >>
#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

Aug 28, 2024 11:18 PM

#dubaidutyfree | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യശാലികളായി മലയാളികൾ; എട്ടര കോടി രൂപ സമ്മാനം

ഈ മാസം 2-ന് ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ നിന്നാണ് ആസിഫ് മതിലകത്ത് ടിക്കറ്റ്...

Read More >>
#touristsvisa | വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം

Aug 23, 2024 04:23 PM

#touristsvisa | വീസ രഹിത യാത്രയ്ക്ക് ഇന്ത്യക്കാർക്ക് അവസരവുമായി ഈ രാജ്യം; ഗൾഫ് രാജ്യങ്ങൾക്കും നേട്ടം

ഇന്ത്യയിലേക്കും ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതിനുള്ള വഴികൾ കൂടുതൽ എളുപ്പമാവുകയും...

Read More >>
#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

Aug 23, 2024 09:10 AM

#kalakuwait | വ​യ​നാ​ട് ഉ​രു​ൾദു​ര​ന്തം; ക​ല കു​വൈ​ത്ത് ര​ണ്ടാം​ഘ​ട്ട ധ​ന​സ​ഹാ​യം ന​ൽ​കി

ക​ല കു​വൈ​ത്തി​ന്റ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ‘വ​യ​നാ​ടി​നാ​യ് കൈ​കോ​ർ​ക്കാം’ കാ​മ്പ​യി​ൻ...

Read More >>
#suhailstar | 'സുഹൈൽ' ശനിയാഴ്ച എത്തും; ഖത്തറിൽ ഇനി ആശ്വാസത്തിന്റെ ദിനരാത്രങ്ങൾ

Aug 22, 2024 08:59 PM

#suhailstar | 'സുഹൈൽ' ശനിയാഴ്ച എത്തും; ഖത്തറിൽ ഇനി ആശ്വാസത്തിന്റെ ദിനരാത്രങ്ങൾ

ദക്ഷിണ ആകാശ ഗോളത്തിലെ നക്ഷത്രസമൂഹമായ കരീന മേജറിലെ രണ്ടാമത്തെ ഏറ്റവും തിളക്കമേറിയ വലിയ...

Read More >>
Top Stories