മസ്‌കറ്റ്: (gccnews.com) സര്‍വീസുകളുടെ ആവശ്യകത ഉയര്‍ന്നതോടെ വിവിധ അന്താരാഷ്ട്ര സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒമാന്‍ എയര്‍.
തായ്‌ലന്‍ഡ്, മലേഷ്യ, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഒമാന്‍ എയര്‍ നിരവധി സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോടേക്ക് ഉള്‍പ്പെടെയാണ് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.
ക്വാലാലംപൂര്‍, കോഴിക്കോട്, ബാങ്കോക്ക്, മിലാന്‍, സുറിച്ച്, ദാറുസ്സലാം-സാന്‍സിബാര്‍, ഫുക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതായി തിങ്കളാഴ്ചയാണ് കമ്പനി അറിയിച്ചത്.
മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ജൂൺ 3 മുതൽ പ്രതിവാരം 11 സര്‍വീസുകൾ നടത്തും. നിലവിൽ ആഴ്ചയിൽ 7 സര്‍വീസുകളാണ് ഉള്ളത്.
മസ്‌കത്ത് -കോഴിക്കോട് റൂട്ടില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ദിവസങ്ങളില്‍ ഓരോ സര്‍വീസ് വീതവും ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകള്‍ വീതവും നടത്തും.
മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഈ അധിക സേവനങ്ങൾ പ്രയോജനകരമാകും.നിലവിൽ സര്‍വീസുകൾ ഇല്ലാത്ത സൂറിച്ചിലേക്ക് ഒക്ടോബർ 5 മുതൽ പ്രതിവാരം 3 സര്‍വീസുകൾ ആരംഭിക്കും.
#Good #news #expatriate #Malayalis; #airline #announced #additional #services #including #Kerala