Featured

#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

News |
Nov 20, 2024 08:45 PM

ദുബൈ: (gcc.truevisionnews.com) വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്. യുഎഇയില്‍ നിയന്ത്രിത മരുന്നാണിത്. ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ് ദുബൈയിലെത്തിച്ചത്.

യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടികയില്‍പ്പെടുന്നതാണിത്. മെഡിക്കല്‍ കുറിപ്പടിയില്ലാതെ ഈ മരുന്ന് വില്‍ക്കാനോ ഉപയോഗിക്കാനോ പാടില്ല.

കഴിഞ്ഞ രണ്ടു വര്‍ഷ കാലത്ത് 62 വ്യത്യസ്ത ഓപ്പറേഷനുകളിലായി 26,766 പെട്ടി ഐ ഡ്രോപാണ് ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്.

യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മരുന്നുകള്‍ കൊണ്ടുവരുന്നതിനും വില്‍ക്കുന്നതിനുമെതിരെ നിയമം നിലവിലുണ്ട്. നിയമം പാലിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കും.


#Dubai #Customs #seized #eye #drops #delivered #from #abroad.

Next TV

Top Stories










News Roundup