#saudiarabia | ഹജ്ജ് വിസയിൽ എത്തുന്നവർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡൻറിറ്റി പുറത്തിറക്കി

#saudiarabia | ഹജ്ജ് വിസയിൽ എത്തുന്നവർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡൻറിറ്റി പുറത്തിറക്കി
May 17, 2024 05:39 PM | By Athira V

റിയാദ്: ഈ വർഷം ഹജ്ജ് വിസയിൽ സൗദിയിലേക്ക്​ വരുന്നവർക്കായി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡൻറിറ്റി സേവനം ആരംഭിച്ചു. മാനവികതയെ സേവിക്കുന്നതിന് ഡിജിറ്റൽ പരിവർത്തനവും സാങ്കേതികവിദ്യയും പ്രാപ്തമാക്കുന്നതിനുള്ള സൗദി സർക്കാരി​െൻറ ശ്രമങ്ങളുടെ ഭാഗമായാണിത്​.

വിദേശകാര്യ മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, സൗദി ഡാറ്റ ആൻറ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് തീർഥാടകർക്കുള്ള ഡിജിറ്റൽ ഐഡൻറിറ്റി വികസിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

ഇതോടെ തീർഥാടകർക്ക്​ അബ്ഷിർ, തവക്കൽനാ പ്ലാറ്റ്‌ഫോമുകളിലൂടെ ഇലക്ട്രോണിക് ആയി തങ്ങളുടെ ഐഡൻറിറ്റി തെളിയിക്കാൻ കഴിയും​. യാത്രയിൽ എളുപ്പം ഉപയോഗിക്കുവാനുമാകും. തീർഥാടകർക്ക്​ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും അവരുടെ അനുഭവം മെച്ചപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്യുന്നതിനാണ്​ ഇത്​ വികസിപ്പിച്ചെടുത്തിട്ടുള്ളത്​​.

ഡിജിറ്റൽ ഐഡൻറിറ്റിയുടെ ആരംഭം തീർഥാടകർക്ക്​ നൽകുന്ന സേവനങ്ങളിൽ ഉയർന്ന നിലവാരം കൈവരിക്കാനാകും. തീർഥാടകർ രാജ്യത്ത്​ താമസിക്കുന്ന സമയം അവർക്ക്​​ നൽകുന്ന സേവനങ്ങളിൽ രാജ്യത്തെ ഡിജിറ്റൽ പരിവർത്തന രംഗത്തെ വികസനങ്ങളോടൊപ്പം മുന്നേറുന്നതിനുമാണ്​.

#saudi #authorities #launched #digital #identity #service #hajj #pilgrim

Next TV

Related Stories
ഷാർജയിൽ അന്തരിച്ച കാർത്തിക് സുകുമാരന്റെ സംസ്കാരം നടത്തി

Jan 24, 2025 10:37 AM

ഷാർജയിൽ അന്തരിച്ച കാർത്തിക് സുകുമാരന്റെ സംസ്കാരം നടത്തി

ദുബായിൽ സ്വന്തമായി ഐടി സ്റ്റാർട്ടപ്പും നടത്തിയിരുന്നു. ബാഡ്മിന്റൻ, ക്രിക്കറ്റ് തുടങ്ങി കായികയിനങ്ങളിലും...

Read More >>
കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു

Jan 24, 2025 10:12 AM

കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു

10 വർഷമായി അമേരിക്കൻ മിലിറ്ററി ക്യാംപിൽ കരാർ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു....

Read More >>
മലയാളി വിദ്യാർത്ഥി കുവൈത്തിൽ അന്തരിച്ചു

Jan 23, 2025 08:28 PM

മലയാളി വിദ്യാർത്ഥി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സെന്‍റ് ബേസിൽ ഓർത്തഡോക്‌സ് ഇടവകാംഗമാണ്...

Read More >>
#arrest |  കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

Jan 22, 2025 05:08 PM

#arrest | കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

4,600 ദിനാർ മൂല്യമുള്ള വിദേശ കറൻസികൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം...

Read More >>
പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jan 22, 2025 05:05 PM

പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് മസ്‌കത്തിലെ പിഡിഒ ശ്മശാനത്തിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ...

Read More >>
പ്രവാസി മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു

Jan 22, 2025 04:53 PM

പ്രവാസി മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു

ഓറിയന്റ് ട്രാവൽസിൽ സീനിയർ ട്രാവൽ കൺസൽറ്റന്റായിരുന്നു....

Read More >>
Top Stories