#Hajjflight | കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദിയിലെത്തി; ലഭിച്ചത് ഊഷ്മള വരവേല്പ്

#Hajjflight | കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദിയിലെത്തി; ലഭിച്ചത് ഊഷ്മള വരവേല്പ്
May 21, 2024 04:17 PM | By VIPIN P V

അറേബ്യ സൗദി: (gccnews.com) കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദിയിലെത്തി. ആദ്യ ഹജ്ജ് സംഘത്തിന് മക്കയിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്.

കരിപ്പൂരിൽ നിന്നുള്ള 3 വിമാനങ്ങളിലായി 498 തീർഥാടകരാണ് ആദ്യ ദിവസം സൌദിയിൽ എത്തിയത്. 166 തീർഥാടകരുമായി കേരളത്തിൽ നിന്നുള്ള ആദ്യത്തെ ഹജ്ജ് വിമാനം ഇന്ന് രാവിലെ 5 മണിയോടെ ജിദ്ദ വിമാനത്താവളത്തിൽ എത്തി.

പെട്ടെന്നു തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി തീർഥാടകർ ബസ് മാർഗം മക്കയിലേക്ക് പോയി. മക്കയിൽ ഊഷ്മളമായ വരവേൽപ്പാണ് തീർഥാടകർക്ക് ലഭിച്ചത്.

ഹജ്ജ് സർവീസ് ഏജൻസി പ്രതിനിധികൾ പൂക്കളും മധുരവും നല്കി തീർഥാടകരെ സ്വീകരിച്ചു. മലയാളീ സന്നദ്ധ സംഘടനകൾ പാട്ടുപാടിയും വെൽക്കം കിറ്റുകൾ വിതരണം ചെയ്തും തീർഥാടകരെ സ്വീകരിച്ചു. ഏറെനാളത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് തീർഥാടകർ.

കെ.എം.സി.സി, ഐ.സി.എഫ്-ആർ.എസ്.സി, ഓ.ഐ.സി.സി, വിഖായ, നവോദയ, തനിമ തുടങ്ങിയ മലയാളി സന്നദ്ധസംഘടനകൾ വനിതകൾ ഉൾപ്പെടെയുള്ള വളണ്ടിയർമാരുമായി മക്കയിൽ സേവന രംഗത്തുണ്ട്. 3 വിമാനങ്ങളിലായി 498 തീർഥാടകരാണ് ആദ്യ ദിവസം കേരളത്തിൽ നിന്നും മക്കയിൽ എത്തിയത്.

#First #Hajjflight #Kerala #reaches #SaudiArabia; #Received #warm #welcome

Next TV

Related Stories
#founddead  | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ്  കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

Dec 4, 2024 10:47 PM

#founddead | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം മലയിലെത്തിയതായിരുന്നു....

Read More >>
#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

Dec 4, 2024 08:50 PM

#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

പരേതരായ മുഹമ്മദ്‌, ആമീന എന്നിവരാണ്...

Read More >>
#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Dec 4, 2024 04:21 PM

#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

സല്‍വ പ്രദേശത്തിന് എതിര്‍ഭാഗത്ത് ഫഹാഹീല്‍ എക്‌സ്പ്രസ് പാതയില്‍ റോഡില്‍ കേടായി കിടന്ന ഒരു വാഹനം മാറ്റന്‍ ഉടമയെ സഹായിക്കുന്നതിന് ഇടയില്‍ മറ്റെരു...

Read More >>
#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

Dec 4, 2024 01:57 PM

#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം...

Read More >>
Top Stories










News Roundup






Entertainment News