Featured

#holiday | ബുദ്ധ പൂർണിമ പ്രമാണിച്ച്; ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി

News |
May 23, 2024 03:22 PM

മസ്കറ്റ്: (gccnews.com) മസ്കറ്റ് ഇന്ത്യൻ എംബസി ഇന്ന് പ്രവർത്തിക്കില്ല.

ബുദ്ധ പൂർണിമ പ്രമാണിച്ച് (2024 മെയ് 23 ) ഇന്ന് വ്യാഴാഴ്ച മസ്‌കറ്റിലെ ഇന്ത്യൻ എംബസി തുറന്നു പ്രവർത്തിക്കുകയില്ലെന്ന് സ്ഥാനപതികാര്യാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

എന്നാൽ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ 24/7 ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം എന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.

അടിയന്തര സേവനങ്ങൾക്കായി 98282270 എന്ന നമ്പറിലേക്കും സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് 80071234 എന്ന നമ്പറിലേക്കും ബന്ധപ്പെടാന്‍ എംബസി അറിയിപ്പിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.

#occasion #BuddhaPurnima; #Today #holiday #IndianEmbassy

Next TV

Top Stories