മസ്കത്ത്: (gccnews.com) വടക്ക് പടിഞ്ഞാറൻ കാറ്റിന്റെ ഭാഗമായി വാരാന്ത്യത്തിൽ രാജ്യത്തുടനുളം താപനിലയിൽ ഗണ്യമായ വർധനവുണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥ വിഭാഗം അറിയിച്ചു.
ശനിയാഴ്ച വരെ ശക്തമായ ചൂട് തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബുറൈമി, ദാഹിറ, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ, അൽ വുസ്ത, ദോഫാർ എന്നിവയുൾപ്പെടെ നിരവധി ഗവർണറേറ്റുകളെ വടക്ക്-പടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്ന് കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പിൽ പറയുന്നു.
ചില പ്രദേശങ്ങളിൽ 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില എത്താൻ സാധ്യതയുണ്ട്.
പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയെയും ബാധിച്ചേക്കും.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് ഹംറ അദ് ദുരുവിലാണ് 4.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ട ചൂട്.
44.6 ഡിഗ്രി സെൽഷ്യസുമായി ഫഹുദ് ആണ് തൊട്ടടുത്ത് വരുന്നത്. ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത് ജബൽ അഖ്ദറിലെ സൈഖിലാണ് -20.1ഡിഗ്രി സെൽഷ്യസ്.
പൊടിക്കാറ്റ് മൂലമുണ്ടാകുന്ന കൊടും ചൂടിനെയും ദൂരക്കാഴ്ച കുറയുന്നതിനെയും നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഒമാൻ ഓലാവസ്ഥ വിഭാഗം അറിയിച്ചു. ചൂട് കൂടുന്ന സഹചര്യത്തിൽ ഏറെ ജാഗ്രത പാലിക്കണമെന്നും മുൻ കരുതലുകൾ എടുക്കണമെന്നുമാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
ചൂട് കാലം സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ഭക്ഷണക്കാര്യത്തിൽ ഏറെ ശുചിത്വം പാലിക്കണം. വൃക്ക രോഗമുള്ളവർ, കല്ലിന്റെ അസുഖമുള്ളവർ എന്നിവർ നല്ല അളവിൽ വെള്ളം കുടിക്കണം.
ചൂട് കാലത്ത് പുറം സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ വെള്ളം ധാരാളം കുടിക്കുകയും രക്തം സമ്മർദം അടക്കമുള്ള അസുഖമില്ലാത്തവാരാണെങ്കിൽ ഉപ്പും നാരങ്ങയും ചേർത്ത വെള്ളവും ഉപയോഗിക്കണം. കാർബണേറ്റഡ് പാനീയങ്ങൾ ഒഴവാക്കണം.
#hotter #over #weekend; #Oman #MeteorologicalDepartment #concerned