#death | പ്രവാസി സമൂഹിക പ്രവർത്തകൻ നാട്ടിൽ അന്തരിച്ചു

#death | പ്രവാസി സമൂഹിക പ്രവർത്തകൻ നാട്ടിൽ അന്തരിച്ചു
May 29, 2024 10:38 AM | By VIPIN P V

റിയാദ്: (gccnews.com) സൗദി കിഴക്കൻ പ്രവിശ്യയിലെ സമൂഹിക പ്രവർത്തകൻ നാട്ടിൽ അന്തരിച്ചു.

ജുബൈലിലെ നവോദയ സാംസ്കാരിക വേദി സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കണ്ണൂർ താഴെ ചൊവ്വ സ്വദേശി പ്രേംരാജ് (64) ആണ് മരിച്ചത്.

മൂന്ന് പതിറ്റാണ്ടിലേറെ ജുബൈലിൽ നിറഞ്ഞു നിന്ന പ്രേംരാജ് അസുഖബാധയെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, രക്ഷാധികാരി, ജുബൈൽ വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ജുബൈലിലെ ഒരു കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്നു. കൊവിഡ് കാലം വരെ കുടുംബസമേതം ജുബൈലിൽ മലയാളികൾക്കിടയിൽ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു.

ഇന്ത്യൻ സ്കൂൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സജീവമായി ഇടപെടുകയും പൊതു, സാംസ്‌കാരിക വേദികളിൽ എല്ലാവർക്കും സുപരിചിതനുമായിരുന്ന പ്രേംരാജിന്റെ വിയോഗം ജുബൈൽ നിവാസികളെ ഏറെ സങ്കടത്തിലാഴ്ത്തി.

കണ്ണൂർ ചേളാരി സ്വദേശിയായ പ്രേംരാജ് താഴെ ചൊവ്വ 'മാണിക്കര' വീട്ടിൽ ആയിരുന്നു ഇപ്പോൾ താമസം.

- ടീന. മകൾ - പ്രിന്ന, മകൻ - പ്രസിൻ ജുബൈലിൽ ബിസിനസ് ചെയ്യുന്നു. മരുമകൾ - വിബിഷ.

#Expatriate #socialactivist #passedaway #country

Next TV

Related Stories
#missing | സലാല തീരത്ത്​ ഉരുമറിഞ്ഞ് യുവാവിനെ കാണാതായി; എട്ടുപേരെ രക്ഷിച്ചു

Jul 20, 2024 11:47 AM

#missing | സലാല തീരത്ത്​ ഉരുമറിഞ്ഞ് യുവാവിനെ കാണാതായി; എട്ടുപേരെ രക്ഷിച്ചു

സൊമാലിയ രജിസ്​ട്രേഷനുള്ള ഉരു ഗുജ്​റത്ത് സ്വദേശിയുടെ...

Read More >>
#kuwaitfire |  ഇന്നലെയാണവർ നാട്ടിൽ നിന്ന് മടങ്ങിയത്, കുവൈത്തിലെത്തി മണിക്കൂറുകൾ മാത്രം, അപ്രതീക്ഷിത ദുരന്തം ഉറക്കത്തിൽ

Jul 20, 2024 10:12 AM

#kuwaitfire | ഇന്നലെയാണവർ നാട്ടിൽ നിന്ന് മടങ്ങിയത്, കുവൈത്തിലെത്തി മണിക്കൂറുകൾ മാത്രം, അപ്രതീക്ഷിത ദുരന്തം ഉറക്കത്തിൽ

ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം...

Read More >>
#kuwaitfire |  കുവൈത്തിലെ അബ്ബാസിയയിൽ അപാര്‍ട്‌മെൻ്റിൽ തീപിടിത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

Jul 20, 2024 06:28 AM

#kuwaitfire | കുവൈത്തിലെ അബ്ബാസിയയിൽ അപാര്‍ട്‌മെൻ്റിൽ തീപിടിത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ്...

Read More >>
#goldsmuggle | ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ അറസ്റ്റിൽ

Jul 19, 2024 11:25 PM

#goldsmuggle | ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ അറസ്റ്റിൽ

പ്രതികളിൽ നിന്നും സ്വർണ്ണത്തിന് പുറമേ പണവും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളും പിടിച്ചെടുത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയ...

Read More >>
#cyanWaterpark | സന്ദർശകരുടെ മനം കവർന്ന് ജിദ്ദ സിയാൻ വാട്ടർപാർക്ക്

Jul 19, 2024 09:56 PM

#cyanWaterpark | സന്ദർശകരുടെ മനം കവർന്ന് ജിദ്ദ സിയാൻ വാട്ടർപാർക്ക്

ജിദ്ദ സീസണിന്‍റെ ഭാഗമായി എല്ലാ പ്രായക്കാരുടെയും ഇഷ്ടങ്ങൾക്കും അനുയോജ്യമായ വിവിധ പരിപാടികളും...

Read More >>
#fireforce | ചുട്ടുപൊള്ളി കുവൈത്ത്; ജാഗ്രത മുന്നറിയിപ്പുമായി അഗ്നിശമന സേന

Jul 19, 2024 09:46 PM

#fireforce | ചുട്ടുപൊള്ളി കുവൈത്ത്; ജാഗ്രത മുന്നറിയിപ്പുമായി അഗ്നിശമന സേന

വാഹനങ്ങളുടെ എൻജിൻ ഓയിൽ കൃത്യസമയത്ത് മാറ്റുക, വാഹനങ്ങളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാതിരിക്കുക, ഉച്ച സമയങ്ങളിൽ വാഹന ഉപയോഗം കുറയ്ക്കുക...

Read More >>
Top Stories