#AmeerFaisalbinFarhan | രാജ്യങ്ങൾ പലസ്​തീനെ അംഗീകരിക്കുന്നത് പ്രതീക്ഷ നൽകുന്ന ശരിയായ തീരുമാനം: സൗദി വിദേശകാര്യ മന്ത്രി

#AmeerFaisalbinFarhan | രാജ്യങ്ങൾ പലസ്​തീനെ അംഗീകരിക്കുന്നത് പ്രതീക്ഷ നൽകുന്ന ശരിയായ തീരുമാനം: സൗദി വിദേശകാര്യ മന്ത്രി
May 30, 2024 08:28 PM | By VIPIN P V

റിയാദ്: (gccnews.com) സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങൾ ഫലസ്​തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള നടപടി ശരിയായ സമയത്തെ ശരിയായ തീരുമാനമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ.

ഫലസ്​തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനത്തിന് സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളോട് നന്ദി പറയുന്നുവെന്ന്​ വിദേശകാര്യ മന്ത്രി പറഞ്ഞു.

സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസിന്റെ പങ്കാളിത്തത്തോടെ ഗസ്സക്കെതിരായ യുദ്ധം തടയുന്നതിനുള്ള അന്താരാഷ്ട്ര നടപടിയുടെ ഭാഗമായി സംയുക്ത അറബ്-ഇസ്‌ലാമിക് ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതി അംഗങ്ങൾ സ്​പാനിഷ്​ തലസ്ഥാനമായി മാഡ്രിഡിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ്​ വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.

സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ രാജ്യങ്ങൾ ചരിത്രത്തിന്റെയും നീതിയുടെയും വശമാണ്​ തെരഞ്ഞെടുത്തതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

ഗസ്സയിൽ മാനുഷിക ദുരന്തം തുടരുകയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള പ്രത്യാശയുടെ വെളിച്ചമാകാനുള്ള ശരിയായ നിമിഷമാണിത്.

ഞങ്ങൾ നിങ്ങൾക്ക് നന്ദി പറയുകയും മറ്റുള്ളവർ നിങ്ങളുടെ മാതൃക പിന്തുടരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

സമാധാനത്തിലേക്കുള്ള വഴിയാണ് മുന്നോട്ടുള്ള വഴി. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയും സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്ന ഫലസ്തീൻ രാഷ്ട്രത്തിന്റെ നിലനിൽപ്പിലൂടെയുമാണത്.

ഞങ്ങൾക്ക് ഉടനടി വെടിനിർത്തൽ ആവശ്യമാണ്. ഗസ്സയിലേക്കുള്ള മാനുഷിക സഹായത്തിന്​ ഉടനടി പ്രവേശനം ആവശ്യമാണ്.

ഞങ്ങൾക്ക് പ്രതീക്ഷ ആവശ്യമാണ്. നിങ്ങൾ സ്വീകരിച്ച ഈ നടപടി ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

#Countries #recognizing #Palestine #right #decision #hope: #Saudi #ForeignMinister

Next TV

Related Stories
ഷാർജയിൽ അന്തരിച്ച കാർത്തിക് സുകുമാരന്റെ സംസ്കാരം നടത്തി

Jan 24, 2025 10:37 AM

ഷാർജയിൽ അന്തരിച്ച കാർത്തിക് സുകുമാരന്റെ സംസ്കാരം നടത്തി

ദുബായിൽ സ്വന്തമായി ഐടി സ്റ്റാർട്ടപ്പും നടത്തിയിരുന്നു. ബാഡ്മിന്റൻ, ക്രിക്കറ്റ് തുടങ്ങി കായികയിനങ്ങളിലും...

Read More >>
കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു

Jan 24, 2025 10:12 AM

കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു

10 വർഷമായി അമേരിക്കൻ മിലിറ്ററി ക്യാംപിൽ കരാർ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു....

Read More >>
മലയാളി വിദ്യാർത്ഥി കുവൈത്തിൽ അന്തരിച്ചു

Jan 23, 2025 08:28 PM

മലയാളി വിദ്യാർത്ഥി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സെന്‍റ് ബേസിൽ ഓർത്തഡോക്‌സ് ഇടവകാംഗമാണ്...

Read More >>
#arrest |  കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

Jan 22, 2025 05:08 PM

#arrest | കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

4,600 ദിനാർ മൂല്യമുള്ള വിദേശ കറൻസികൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം...

Read More >>
പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jan 22, 2025 05:05 PM

പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് മസ്‌കത്തിലെ പിഡിഒ ശ്മശാനത്തിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ...

Read More >>
പ്രവാസി മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു

Jan 22, 2025 04:53 PM

പ്രവാസി മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു

ഓറിയന്റ് ട്രാവൽസിൽ സീനിയർ ട്രാവൽ കൺസൽറ്റന്റായിരുന്നു....

Read More >>
Top Stories