#temperature | തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സം: ഉ​ച്ച​വി​ശ്ര​മ നി​യ​മം നാ​ളെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

#temperature | തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സം: ഉ​ച്ച​വി​ശ്ര​മ നി​യ​മം നാ​ളെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
May 31, 2024 02:07 PM | By VIPIN P V

മ​സ്ക​ത്ത്​: (gccnews.in) ക​ത്തു​ന്ന​ചൂ​ടി​ന്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സം ന​ൽ​കാ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം എ​ല്ലാ​വ​ർ​ഷ​വും പ്ര​ഖ്യാ​പി​ക്കാ​റു​ള്ള ഉ​ച്ച​വി​ശ്ര​മ​വേ​ള ശ​നി​യാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ഒ​മാ​ൻ തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്ക്​​ൾ 16 പ്ര​കാ​ര​മാ​ണ്​ ജൂ​ൺ മു​ത​ൽ ആ​ഗ​സ്​​റ്റ് വ​​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പു​റ​ത്തു ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ശ്ര​മം ന​ൽ​കു​ന്ന​ത്.

ഇ​തു​പ്ര​കാ​രം പു​റ​ത്തു ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​ക്ക്​ 12.30മു​ൽ 3.30 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വി​ശ്ര​മം ന​ൽ​കാ​ൻ ക​മ്പ​നി​യും തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ളും ബാ​ധ്യ​സ്ഥരാ​ണ്.

തൊ​ഴി​​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ-​തൊ​ഴി​ൽ​സു​ര​ക്ഷ​യും ​മ​റ്റും പ​രി​ഗ​ണി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ മ​ധ്യാഹ്ന അ​വ​ധി ന​ൽ​കു​ന്ന​ത്. ഉ​ച്ച​വി​ശ്ര​മം ന​ട​പ്പി​ലാ​ക്കാ​ൻ തൊ​​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ളു​​ടെ​യും ക​മ്പ​നി​ക​ളു​ടെ സ​ഹ​ക​ര​ണം ബ​ന്ധ​പ്പെ​ട്ട​വ​ർ ഒരുക്കിയി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഇ​തു​ ല​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കി. 100 റി​യാ​ല്‍ മു​ത​ല്‍ 500 റി​യാ​ല്‍ വ​രെ പി​ഴ​യും ഒ​രു മാ​സ​ത്തെ ത​ട​വു​മാ​ണ് നി​യ​മ ലം​ഘ​ക​ര്‍ക്കു​ള്ള ശി​ക്ഷ.

അ​ല്ലെ​ങ്കി​ൽ ഈ ​ര​ണ്ട് ശി​ക്ഷ​ക​ളി​ൽ ഒ​ന്ന്​ അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ നി​ർ​മാ​ണ, തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ ജോ​ലി നി​ർ​ത്തി​വെ​ക്കേ​ണ്ട​താ​ണെ​ന്ന്​​ അ​ധി​കൃ​ത​ർ അ​റി​യ​ച്ചി​ട്ടു​ണ്ട്.

ഉ​ച്ച സ​മ​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ, തൊ​ഴി​ൽ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 118 ലെ ​വ്യ​വ​സ്ഥ​ക​ള​നു​സ​രി​ച്ചു മ​ന്ത്രാ​ല​യം നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ ടാ​സ്‌​ക് ഫോ​ഴ്‌​സ് നി​രീ​ക്ഷി​ക്കും. കേ​സ് ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റും.

നി​യ​മം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ ഫോ​ൺ വ​ഴി​യോ മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി​യോ അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഉ​ച്ച വി​ശ്ര​മ നി​യ​മം ന​ട​പ്പി​ലാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലൂ​ന്നി​ കഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നു​ക​ൾ ന​ട​പ്പാ​ക്കി​യി​രു​ന്നു.

ചൂ​ടു​കാ​ല​ത്ത് ആ​ളു​ക​ൾ ത​ണു​ത്ത വെ​ള്ള​ത്തി​ൽ കു​ളി​ച്ച്​ ശ​രീ​ര​ത്തി​ൽ ജ​ലാം​ശം നി​ല​നി​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

അ​യ​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക, ഇ​ട​ക്കി​ടെ വെ​ള്ളം കു​ടി​ക്കു​ക, അ​മി​ത​മാ​യ ക​ഫീ​നും പ​ഞ്ച​സാ​ര​യും ഒ​ഴി​വാ​ക്കു​ക, ല​ഘു​വ​ായ ഭ​ക്ഷ​ണം ക​ഴി​ക്കു​ക എ​ന്നി​വ ചൂ​ടു​കാ​ല​ത്ത്​ സ്വീ​ക​രി​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ള​ാണെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ത​ല​ക​റ​ക്കം, ബ​ല​ഹീ​ന​ത, ഉ​ത്ക​ണ്ഠ, ക​ടു​ത്ത ദാ​ഹ​വും ത​ല​വേ​ദ​നയും എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ, ക​ഴി​യു​ന്ന​ത്ര വേ​ഗം ത​ണു​ത്ത സ്ഥ​ല​ത്തേ​ക്കു മാ​റി നി​ങ്ങ​ളു​ടെ താ​പ​നി​ല പ​രി​​േശാ​ധി​ക്ക​ണം. റീ​ഹൈ​ഡ്രേ​റ്റ് ചെ​യ്യാ​ൻ വെ​ള്ള​മോ പ​ഴ​ച്ചാ​റോ കു​ടി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

ചൂ​ടു​ള്ള സ​മ​യ​ത്ത് മു​റി​യി​ലെ താ​പ​നി​ല പ​ക​ൽ സ​മ​യ​ത്ത് 32 ഡി​ഗ്രി സെ​ൽ​ഷ​സി​ലും രാ​ത്രി​യി​ൽ 24 ഡി​ഗ്രി സെ​ൽ​ഷ​സി​ലും താ​ഴെ​യാ​യി​രി​ക്ക​ണം.

60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും ശി​ശു​ക്ക​ൾ​ക്കും അ​ല്ലെ​ങ്കി​ൽ വി​ട്ടു​മാ​റാ​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കും ഇ​ത് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

#Relief #businessmen: #Lunch #breakrule #comes #effect #Tomorrow

Next TV

Related Stories
#Kuwaitbildingfire |കുവൈത്ത് തീപിടിത്തം; എട്ടുപേരുടെ കരുതല്‍ തടവ് നീട്ടാന്‍ ഉത്തരവ്

Jun 20, 2024 02:55 PM

#Kuwaitbildingfire |കുവൈത്ത് തീപിടിത്തം; എട്ടുപേരുടെ കരുതല്‍ തടവ് നീട്ടാന്‍ ഉത്തരവ്

ഒരു കുവൈത്ത് സ്വദേശി, മൂന്ന് ഇന്ത്യക്കാര്‍, നാല് ഈജിപ്ത് സ്വദേശികള്‍ എന്നിവരെയാണ് രണ്ടാഴ്ചത്തേക്ക് കരുതല്‍ തടവില്‍ വെക്കാന്‍...

Read More >>
#Hajjpilgrims | സൗദിയിലെ കൊടും ചൂട്; മരിച്ച ഹജ്ജ് തീർഥാടകരിൽ 13 മലയാളികൾ

Jun 20, 2024 01:29 PM

#Hajjpilgrims | സൗദിയിലെ കൊടും ചൂട്; മരിച്ച ഹജ്ജ് തീർഥാടകരിൽ 13 മലയാളികൾ

സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച മക്കയിലെ ഗ്രാൻഡ് മോസ്‌ക് പരിസരത്തെ താപനില 51.8 ഡിഗ്രി...

Read More >>
#rescue | ക​ട​ലി​ൽ വീ​ണ​യാ​ളെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ​​​​ര​ക്ഷ​പ്പെ​ടു​ത്തി

Jun 20, 2024 12:35 PM

#rescue | ക​ട​ലി​ൽ വീ​ണ​യാ​ളെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ​​​​ര​ക്ഷ​പ്പെ​ടു​ത്തി

ശൈ​ഖ്​ ഖ​ലീ​ഫ കോ​സ്​​വേ​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു...

Read More >>
#trafficinstruction | ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി​ പൊ​ലീ​സ്​

Jun 20, 2024 11:33 AM

#trafficinstruction | ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി​ പൊ​ലീ​സ്​

തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ളു​ടെ ഉ​പ​യോ​ഗം റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്നാ​ണ് വി​ഡി​യോ​യി​ൽ...

Read More >>
#KuwaitBuildingfire | കുവൈത്ത് തീപിടിത്തം: ഇന്ത്യക്കാരടക്കം എട്ട് പേർ‌ കസ്റ്റഡിയിൽ

Jun 20, 2024 06:37 AM

#KuwaitBuildingfire | കുവൈത്ത് തീപിടിത്തം: ഇന്ത്യക്കാരടക്കം എട്ട് പേർ‌ കസ്റ്റഡിയിൽ

നടപടിയുടെ ഭാഗമായി അഭയ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് എല്ലാ സഹായവും നൽകണമെന്ന് ആഭ്യന്തര മന്ത്രി നിർദേശിച്ചതായി ആഭ്യന്തര മന്ത്രാലയം വാർത്താ...

Read More >>
Top Stories