മസ്കത്ത്: (gccnews.in) കനത്ത ചൂടിൽ വെന്തുരുകി ഒമാൻ. താപനില 50 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയതോടെ പലയിടത്തും ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ദാഹിറയിലെ ഹംറാ ഉ ദ്ദുറൂഅ് സ്റ്റേഷനിലാണ്. 49.3 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ട ചൂട്.
അൽ വുസ്ത ഗവർണറേറ്റിലെ ഫഹൂദ് സ്റ്റേഷനിൽ 49.0 ഡിഗ്രി സെൽഷ്യസും ബുറൈമി ഗവർണറേറ്റിലെ സുനൈന സ്റ്റേഷനിൽ 48.5 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.
ദാഹിറ ഗവർണറേറ്റിലെ ഇബ്രി സ്റ്റേഷനിൽ 48.3, ലിവ സ്റ്റേഷനിൽ 48.2, വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ സ്റ്റേഷനിൽ 48,
തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർകാ സ്റ്റേഷനിൽ 47.9, വടക്കൻ ബാത്തിന ഗവർണറേറ്റിലെ സഹം സ്റ്റേഷനിൽ 47.6 ഡിഗ്രി സെൽഷ്യസ് താപനിലയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വരും ദിവസങ്ങളിൽ ചൂട് ഉയരാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
#Oman #scorched #heavyheat