#lifeimprisonment | കോഴിക്കോട് സ്വദേശിയായ കടയുടമ അടിയേറ്റ് മരിച്ച സംഭവം: പ്രതിക്ക് ജീവപര്യന്തം തടവ്

#lifeimprisonment | കോഴിക്കോട് സ്വദേശിയായ കടയുടമ അടിയേറ്റ് മരിച്ച സംഭവം: പ്രതിക്ക് ജീവപര്യന്തം തടവ്
Jun 11, 2024 03:00 PM | By VIPIN P V

മനാമ: (gccnews.in) റിഫ ഹാജിയത്തിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന കോഴിക്കോട് സ്വദേശി അടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവ്.

കക്കോടി ചെറിയ കുളം സ്വദേശി കോയമ്പ്രത്ത് ബഷീറാണ് (58 )കഴിഞ്ഞ ജനുവരിയിൽ മരിച്ചത്. സ്വദേശിയായ 28 കാരൻ കോൾഡ് സ്റ്റോറിൽ നിന്ന് സാധനം വാങ്ങിയ ശേഷം വില നൽകാതെ പോകാൻ ശ്രമിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്.

പണംനൽകാതെ പോയ ഇയാളെ പിന്തുടർന്ന ബഷീറിനെ കടക്ക്​ വെളിയിൽ വെച്ച്​ പ്രതി അടിക്കുകയായിരുന്നു​. അടിയേറ്റ് ബോധരഹിതനായ നിലയിലാണ് ബഷീറിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

നാല് ദിവസമായി വെന്റിലേറ്ററിലായിരുന്ന ബഷീർ മരിച്ചു. മർദ്ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കവർച്ച, മാരകമായ ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയ ഹൈ ക്രിമിനൽ കോടതി കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ നാല് തവണ മോഷണത്തിനും കടയുടമകളെ ആക്രമിച്ചതിനും ഇയാൾ കുറ്റാരോപിതനായിരുന്നു.

ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ സേവനത്തിനിടെ നിരവധി തവണ സൈനിക കോടതിയിൽ വിചാരണയ്‌ക്ക് വിധേയനായിട്ടുണ്ട്.

ആക്രമണം സമീപത്തെ വീട്ടിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞിരുന്നു. ഹയറുന്നീസയാണ് ബഷീറിന്റെ ഭാര്യ.

#native #Kozhikode #beaten #death #shopkeeper: #accused #sentenced #lifeimprisonment

Next TV

Related Stories
പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം

Apr 20, 2025 04:39 PM

പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം

സെൻട്രൽ ജയിലിൽ നിന്നും ആണ് 20 വർഷത്തിലധികം തടവ് അനുഭവിച്ചവരെ വിട്ടയച്ചത്. ഇതിൽ 17 പേർ കുവൈത്തികളാണ്....

Read More >>
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

Apr 20, 2025 04:11 PM

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞായർ വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർ വേസ്ൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
Top Stories