ദുബായ്: (gcc.truevisionnews.com) മാതാപിതാക്കളോട് പിണങ്ങി വീടുവിട്ട പെൺകുട്ടിയുടെ പ്രശ്നം നയപരമായി പരിഹരിച്ച് ദുബായ് പൊലീസ്. ദുബായിലാണ് സംഭവം. രക്ഷിതാക്കളുമായി പിണങ്ങിയ കുട്ടി നേരെ തന്റെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു.
മാതാപിതാക്കളും ബന്ധുക്കളുമെല്ലാം തിരിച്ചുവിളിച്ചിട്ടും ചെന്നില്ല. ഒടുവിൽ അവർ ദെയ്റ നായിഫ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇവിടുത്തെ വിക്ടിങ് കമ്യൂണിക്കേഷൻ യൂണിറ്റ് പെൺകുട്ടിയുമായി ബന്ധപ്പെട്ടു കാര്യങ്ങൾ തിരക്കി. തന്റെ പ്രശ്നങ്ങളെല്ലാം അവൾ പൊലീസിനോട് വിശദീകരിച്ചു. ഇതേ തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പറയാനുള്ളതും കേട്ടു.
അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു. പെൺകുട്ടി മാതാപിതാക്കളോടൊപ്പം മടങ്ങുകയും ചെയ്തു.
#Girl #left #home #falling #parents #DubaiPolice #resolves #issue