#ManamaFire | ആശങ്കയുടെ മണിക്കൂറുകൾ: പുക നിറഞ്ഞ് മനാമ

#ManamaFire | ആശങ്കയുടെ മണിക്കൂറുകൾ: പുക നിറഞ്ഞ് മനാമ
Jun 13, 2024 10:55 AM | By VIPIN P V

മ​നാ​മ: (gccnews.in) കു​​വൈ​ത്തി​ലെ ദാ​രു​ണ​മാ​യ തീ​പി​ടി​ത്ത​ത്തി​ന്റെ വാ​ർ​ത്ത കേ​ട്ടു ഞെ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്ന സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളു​മ​ട​ങ്ങു​ന്ന ആ​യി​ര​ങ്ങ​ളു​ടെ കാ​തി​ലേ​ക്ക് മ​റ്റൊ​രു അ​ഗ്നി​പാ​തം പോ​ലെ​യാ​ണ് മ​നാ​മ​യി​ലെ തീ​പി​ടി​ത്ത​ത്തി​ന്റെ വാ​ർ​ത്ത​യെ​ത്തി​യ​ത്.

ക​ന​ത്ത ചൂ​ടും ഹു​മി​ഡി​റ്റി​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ ക്ഷീ​ണ​ത്തി​ന്റെ​യും ആ​ല​സ്യ​ത്തി​ന്റെ​യും അ​ക​മ്പ​ടി​യോ​ടെ ഉ​ച്ച വി​ശ്ര​മ​ത്തി​നു​ശേ​ഷം സൂ​ഖ് വീ​ണ്ടും സ​ജീ​വ​മാ​കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ശൈ​ഖ് അ​ബ്ദു​ല്ല റോ​ഡി​ലെ സി​റ്റി മാ​ക്സ് ഷോ​പ്പി​നു പി​റ​കി​ലു​ള​ള ഷോ​പ്പു​ക​ളി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത് ക​​ണ്ട​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ക​ന​ത്ത പു​ക ആ​കാ​ശ​ത്തേ​ക്കു​യ​ർ​ന്ന​തോ​ടെ ബ​ഹ്റൈ​നാ​കെ തീ​പി​ടി​ത്ത വി​വ​രം അ​റി​ഞ്ഞു.

ഉ​ട​ൻ സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘ​മെ​ത്തു​ക​യും തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ത്തു​ക​യും ചെ​യ്തു. പ​ക്ഷേ, അ​ടു​ത്ത​ടു​ത്തു​ള്ള ക​ട​ക​ളി​ലേ​ക്ക് തീ ​വ​ള​രെ​പ്പെ​ട്ട​ന്നു​ത​ന്നെ പ​ട​ർ​ന്ന​തി​നാ​ൽ തീ​യ​ണ​ക്കു​ന്ന​ത് അ​ത്ര​യെ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.

പൊ​ലീ​സും അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തു​ക​യും പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളെ മാ​റ്റു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നും തി​ര​ക്കു കു​റ​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​നും അ​തു​കൊ​ണ്ടു സാ​ധി​ച്ചു.

മ​ല​യാ​ളി​ക​ളാ​യ വ്യാ​പാ​രി​ക​ൾ ധാ​രാ​ള​മാ​യു​ള്ള സ്ഥ​ല​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഏ​റെ​പ്പേ​രും ഉ​ച്ച​വി​ശ്ര​മ​ത്തി​നാ​യി പോ​യി​രി​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. സ്വ​ന്തം ക​ട​ക​ൾ ക​ത്തു​ന്ന​ത് ദു​രെ​നി​ന്ന് ക​ണ്ടു​നി​ൽ​ക്കാ​നേ പ​ല​ർ​ക്കും പ​റ്റി​യു​ള്ളൂ.

നാ​ശ​ന​ഷ്ടം എ​ന്തു​മാ​ത്ര​മു​ണ്ടെ​ന്ന​റി​യാ​ൻ സ​മ​യ​മെ​ടു​​ത്തേ​ക്കും. പ​ക്ഷേ നി​ര​വ​ധി പേ​രു​ടെ ക​ട​ക​ൾ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ക​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു.

തീപിടുത്തം അണക്കാൻ സിവിൽ ഡിഫൻസ് 16 വാഹനങ്ങളാണ് വിന്യസിച്ചത്. 63 ഓഫീസർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഇതു കൂടാതെ നിരവധി വ്യക്തികളും തീപിടുത്തമണക്കാനും രക്ഷാപ്രവർത്തനങ്ങളിലും പ​ങ്കെടുത്തു.

ആറ് വ്യാപാരസ്ഥാപനങ്ങൾ പൂർണമായി നശിച്ചു;

26 എണ്ണത്തിന് ഭാഗിക നാശം

മനാമ: ബ്ളോക്ക് 432ലാണ് നിരവധി ടെക്സ്റ്റൈൽ ഷോപ്പുകൾക്ക് സമീപം തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം നിർണയിച്ചിട്ടില്ലെങ്കിലും പഴയ കെട്ടിടങ്ങളിലൊന്നിലെ ഷോർട്ട് സർക്യൂട്ടാകാൻ സാധ്യതയുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തീപിടിത്തത്തിൽ ആറ് വ്യാപാര സ്ഥാപനങ്ങൾ പൂർണമായും 26 എണ്ണം ഭാഗികമായി കത്തി നശിച്ചെന്ന് ഓൾഡ് മനാമ സൂഖ് വികസന പദ്ധതി സിവിൽ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ മഹ്മൂദ് അൽ നംലെതി പറഞ്ഞു. രക്ഷപ്പെടാൻ മുകളിലത്തെ നിലയിൽനിന്ന് പലരും ചാടുകയായിരുന്നു. മരണങ്ങളൊന്നും ഉണ്ടായി​ട്ടില്ലന്നും മുൻകരുതൽ നടപടിയായി 400 കടകൾ വരെ അടച്ചിട്ടതായി അദ്ദേഹം പറഞ്ഞു. പുക ശ്വസിച്ച ഏഴ് പേർ ചികിത്സയിലാണെന്ന് പ്രദേശത്തെ എം.പി അഹമ്മദ് കറാത്തെ പറഞ്ഞു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.

സ​ഹാ​യ​ഹ​സ്ത​വു​മാ​യി വിവിധ പ്രവാസി സംഘടനകൾ

മ​നാ​മ: സൂ​ഖി​ലെ ക​ട​ക​ൾ​ക്ക് തീ​പി​ടി​ച്ച​തോ​ടെ നി​രാ​ലം​ബ​രാ​യ വ്യാ​പാ​രി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഭ​ക്ഷ​ണ​വും താ​മ​സ​വു​മൊ​രു​ക്കി കെ.​എം.​സി.​സി. തീ ​അ​ണ​ക്കാ​നു​ള്ള ശ്ര​മം സി​വി​ൽ ഡി​ഫ​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന​തി​നാ​ൽ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു ജ​ന​ത്തെ അ​ടു​പ്പി​ച്ചി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല സൂ​ഖി​ന്റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വ​ഴി​ക​ളും ​േബ്ലാ​ക്ക് ചെ​യ്തി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ വ്യാ​പാ​രി​ക​ളും ജീ​വ​ന​ക്കാ​രു​മ​ട​ങ്ങു​ന്ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് സ്വ​ന്തം താ​മ​സ​സ്ഥ​ല​ത്തേ​ക്കു പോ​കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​ങ്ങ​നെ ബു​ദ്ധി​മു​ട്ടി​യ​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യം, താ​മ​സ സൗ​ക​ര്യം, ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ വിവിധ സംഘടനകളൊരുക്കി.

കെ.​എം.​സി.​സി

സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ 3459 9814, 33161984 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കെ.​എം.​സി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഐ.​വൈ.​സി.​സി

സൂ​ഖി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും സ​ഹാ​യ​ങ്ങ​ൾ അ​വ​ശ്യ​മാ​ണെ​കി​ൽ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഐ.​വൈ.​സി.​സി അ​റി​യി​ച്ചു. ഹെ​ൽ​പ് ഡെ​സ്ക് ന​മ്പ​ർ: 38285008, ഷി​ജി​ൽ-38290197, കി​ര​ൺ-66951946, ഷം​ഷാ​ദ്-33341875.

ഐ.​സി.​എ​ഫ്

സൂ​ഖി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാം.33157524, 33511762,33254181,39162339

മ​നാ​മ സു​ന്നി സെ​ന്റ​ർ

സൂ​ഖി​ൽ പ്ര​യാ​സം നേ​രി​ടു​ന്ന​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​നും, ഭ​ക്ഷ​ണ​ത്തി​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​നാ​മ സു​ന്നി സെ​ന്റ​ർ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​വ​ശ്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക: 39357043, 38432014.

എം.​സി.​എം.​എ

തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​മ​സ​ത്തി​നോ ഭ​ക്ഷ​ണ​ത്തി​നോ മ​റ്റു ആ​വ​ശ്യ​മോ ഉ​ണ്ടെ​ങ്കി​ൽ എം.​സി.​എം.​എ പ്ര​തി​നി​ധി​ക​ളെ വി​ളി​ക്കു​ക. 33950796, 33614955,33748156, 33210978, 35918835.

ബി.​കെ.​എ​സ്.​എ​ഫ് ഹെ​ൽ​പ് ലൈ​ൻ

സൂ​ഖി​ലെ തീ​പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്ന് താ​മ​സം, ഭ​ക്ഷ​ണം, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ബി.​കെ.​എ​സ്.​എ​ഫ് ഹെ​ൽ​പ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫോ​ൺ: 39614255,33040446, 33111393, 33614955.

സ​മ​സ്ത ബ​ഹ്റൈ​ൻ

വി​ശ്ര​മി​ക്കാ​നും ഭ​ക്ഷ​ണ​ത്തി​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും സ​മ​സ്ത ബ​ഹ്റൈ​ൻ മ​നാ​മ മ​ദ്റ​സ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 39657486, 36063412, 39533273.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഹെ​ൽ​പ് ഡെ​സ്ക്

സൂ​ഖി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​മ​സം, ഭ​ക്ഷ​ണം, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഹെ​ൽ​പ് ഡെ​സ്കു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 36710698, 39090532,33080851.

ബഹ്റൈൻ പ്രതിഭ

സൂഖിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുള്ളവർ ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈനുമായി ബന്ധപ്പെടുക. ഫോൺ: 39322860, 36030827, 3632 5926, 3552 6672,3339 3971, 33063298.


#Hours #concern: #Smoke #fills #Manama

Next TV

Related Stories
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
#death | ഹൃദയാഘാതം;  പ്രവാസി സൗദിയില്‍ മരിച്ചു

Nov 22, 2024 02:23 PM

#death | ഹൃദയാഘാതം; പ്രവാസി സൗദിയില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായായില്ല. പ്രമേഹ...

Read More >>
#death | ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

Nov 22, 2024 02:20 PM

#death | ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

ചൊവ്വാഴ്ച സുബ്ഹി നമസ്കാരാനന്തരം ജിദ്ദ റുവൈസ് മഖ്ബറയിലാണ്...

Read More >>
#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

Nov 20, 2024 08:45 PM

#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

യുഎഇയില്‍ നിയന്ത്രിത മരുന്നാണിത്. ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ്...

Read More >>
#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Nov 20, 2024 05:49 PM

#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സ്ഥിതി വഷളായതിനെ തുടർന്ന് ക്ലിനിക് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Nov 19, 2024 09:52 PM

#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

ബഹ്റൈനിൽ വന്നതിനുശേഷം ഇതുവരെ നാട്ടിൽ...

Read More >>
Top Stories










News Roundup