#Manamafire | മനാമ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തം; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

#Manamafire | മനാമ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തം; മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി
Jun 14, 2024 02:06 PM | By VIPIN P V

മനാമ: (gccnews.in) ബഹ്റൈനിലെ മനാമയിലെ ഓള്‍ഡ് മനാമ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ മരണം മൂന്നായി.

തീപിടിച്ച കെട്ടിടങ്ങളില്‍ നിന്ന് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ശൈഖ് അബ്ദുല്ല റോഡിലെ ബ്ലോക്ക് 432ൽ സിറ്റി മാക്സ് ഷോപ്പിന് പിറകിലുള്ള ഷോപ്പുകൾക്കാണ് ബുധനാഴ്ച വൈകുന്നേരം നാലിനോടടുപ്പിച്ച് തീപിടിത്തമുണ്ടായത്.

തീയണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തീപിടിത്തത്തിൽ പരിക്കേറ്റ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

വസ്ത്രഷോപ്പുകളും ചെരിപ്പുകടകളും പെർഫ്യും ഷോപ്പുകളുമടക്കം നിരവധി സ്ഥാപനങ്ങളാണ് സൂഖിൽ പ്രവർത്തിക്കുന്നത്. ഇതില്‍ 25 കടകള്‍ കത്തിനശിച്ചു.

വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പുലർച്ചയോടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തും.

#fire #Manama #market; #Three #bodies #found

Next TV

Related Stories
#Kuwait | കുവൈത്തില്‍ അനധികൃത നിർമാണത്തിനെതിരെ നടപടി

Jun 18, 2024 05:04 PM

#Kuwait | കുവൈത്തില്‍ അനധികൃത നിർമാണത്തിനെതിരെ നടപടി

വൈദ്യുതി, ജല മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് പരിശോധനകൾ...

Read More >>
  #custody |പൊലീസ് ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത സ്ത്രീ പിടിയിൽ

Jun 18, 2024 02:12 PM

#custody |പൊലീസ് ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത സ്ത്രീ പിടിയിൽ

ഇന്ത്യക്കാരനായ ലോറി ഡ്രൈവർ വാഹനം ഇടിപ്പിച്ചതായി യുവതി ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്തതാണ് സംഭവത്തിന്‍റെ...

Read More >>
#death |  ഹജ്ജ് കർമ്മത്തിനിടെ മലയാളി വയോധിക കുഴഞ്ഞുവീണ് മരിച്ചു

Jun 18, 2024 07:13 AM

#death | ഹജ്ജ് കർമ്മത്തിനിടെ മലയാളി വയോധിക കുഴഞ്ഞുവീണ് മരിച്ചു

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#death | അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു

Jun 17, 2024 09:38 PM

#death | അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു

ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത് കായിക സാമൂഹ്യ രംഗത്തെ നിറസാനിധ്യമായ അദ്ദേഹം ഫുട്ബോൾ ക്ലബായ ദമാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറർ...

Read More >>
#spoiledmeat | ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യായി പരിശോധന; ഒമാനില്‍ കേ​ടാ​യ ഇറച്ചി പിടിച്ചെടുത്തു

Jun 17, 2024 07:59 PM

#spoiledmeat | ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യായി പരിശോധന; ഒമാനില്‍ കേ​ടാ​യ ഇറച്ചി പിടിച്ചെടുത്തു

ദ​ഹി​റ​യി​ൽ ​നി​ന്നാണ്​ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) വന്‍തോതിലുള്ള കേടായ മാംസം പി​ടി​ച്ചെ​ടു​ത്തത്....

Read More >>
Top Stories

Entertainment News