#hajj | ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വലിയ പെരുന്നാൾ

#hajj | ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വലിയ പെരുന്നാൾ
Jun 16, 2024 06:29 AM | By Susmitha Surendran

ജിദ്ദ:(gcc.truevisionnews.com) അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിൽ രാപ്പാർത്ത ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്. ജംറകളിലെ കല്ലേറ് കർമ്മത്തിനായി മുസ്ദലിഫയിൽ നിന്ന് ശേഖരിച്ച കല്ലുകളുമായി ഹാജിമാർ യാത്ര തുടങ്ങി.

തിന്മയുടെ പ്രതീകമായി കണക്കാക്കിയാണ് സാത്താന്‍റെ പ്രതീകത്തിന് നേരെ ജംറകളിലെ കല്ലെറിയല്‍ കര്‍മം. കല്ലേറ് പൂർത്തിയാക്കിയ തീർത്ഥാടകർ ബലിയറുക്കലും നടത്തിയ ശേഷമാണ് മക്കയിലേക്ക് പോവുക.

മക്കയിലെത്തി കഅ്ബ പ്രദക്ഷിണം, സഫാ - മർവ്വ പ്രയാണം എന്നിവയ്ക്ക് ശേഷം തല മുണ്ഡനം ചെയ്യും. ഹജ്ജിനായുള്ള ഇഹ്‍റാം വേഷം മാറി പുതുവസ്ത്രണിഞ്ഞ് പെരുന്നാളാഘോഷിക്കും.

1.75 ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത്. മിനയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന 54 തീര്‍ഥാടകരെ ഇന്നലെ അറഫാ സംഗത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ അറിയിച്ചു.

ഇവര്‍ക്കായി 24 ആംബുലന്‍സുകളും രണ്ട് ബസുകളും സര്‍വീസ് നടത്തി. തീര്‍ഥാടകര്‍ സംതൃപ്തരോടെ ഹജ് കര്‍മങ്ങളില്‍ തുടരുകയാണെന്നും ഇന്ത്യന്‍ മിഷന്‍ അറിയിച്ചു.

ഇന്നലെ അറഫയില്‍ 210 തീര്‍ഥാടകര്‍ക്ക് സൂര്യാഘാതത്തെ തുടര്‍ന്ന് ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

#Hajj #pilgrims #Mina #today #Today #big #festival #gulf #countries #except #Oman #tomorrow #Kerala

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories

News Roundup

Entertainment News