Featured

#custody |പൊലീസ് ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത സ്ത്രീ പിടിയിൽ

News |
Jun 18, 2024 02:12 PM

കുവൈത്ത് സിറ്റി: (truevisionnews.com)  കുവൈത്തില്‍ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ അതിക്രമം നടത്തിയ സ്വദേശി വനിത കസ്റ്റഡിയില്‍.

സാൽമിയ മേഖലയിലാണ് സംഭവം. ഇന്ത്യക്കാരനായ ലോറി ഡ്രൈവർ വാഹനം ഇടിപ്പിച്ചതായി യുവതി ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്തതാണ് സംഭവത്തിന്‍റെ തുടക്കം.

വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് നാല്‍പ്പതുകാരിയായ സ്ത്രീ ആവശ്യപ്പെട്ടു.

എന്നാൽ, പിന്നീട് അവർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും അധിക്ഷേപിക്കാനും ശാരീരികമായി ആക്രമിക്കാനും തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി.

ഇതോടെ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരെ മർദിച്ചതിനും അവരുടെ വീഡിയോ പകർത്തിയതിനുമാണ് കേസെടുത്തത്.

#native #woman #who #assaulted #police #officers #Kuwait #custody.

Next TV

Top Stories










News Roundup