മസ്‌കത്ത്: (gccnews.in) ഒമാനിൽ ഏറ്റവും ഉയർന്ന താപനില ഫഹൂദിൽ. 49.1 ºC ആണ് പ്രദേശത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്.
ഒമാൻ കലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് എക്‌സിലൂടെ കഴിഞ്ഞ 24 മണിക്കൂറിലുള്ള കണക്ക് പുറത്തുവിട്ടത്. ഹംറാഉദ്ദുറൂഅ് (48.3), ഇബ്‌രി (48.0), സുനൈന (47.9), ഖുർറിയാത് (47.6), ദമാഉ വത്ത്വാഈൻ (47.5), ബിദ്ബിദ് (47.4), റുസ്താഖ് (47.3) എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ താപനില.
അതേസമയം, ദൽകൂത്തിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി.
22.4 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ഖൈറൂൻ ഹീർതി (23.6), ഷലീം (25.1), റഅ്‌സുൽ ഹദ്ദ് (25.2), സയ്ഖ് (25.2), അൽ അഷ്ഹറ (25.3), ഹൈമ (26.4), ജഅ്‌ലൂനി (26.5) എന്നിങ്ങനെയും താപനില രേഖപ്പെടുത്തി.
#Oman #highest #temperature #Fahud #degreesCelsius #recorded #last #hours