#expatriateassociations | കുത്തനെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്; സർക്കാർ ഇടപെടണമെന്ന് ആവശ്യം, പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

#expatriateassociations | കുത്തനെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്; സർക്കാർ ഇടപെടണമെന്ന് ആവശ്യം, പ്രതിഷേധവുമായി പ്രവാസി സംഘടനകൾ
Jun 25, 2024 08:54 PM | By Athira V

ദുബൈ: വേനലവധി തുടങ്ങാനിരിക്കെ അമിത വിമാന ടിക്കറ്റ് നിരക്കിനെതിരെ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ. നിരക്ക് കുറയ്ക്കാനുള്ള നിർദേശങ്ങൾ നടപ്പാക്കാത്തത് പ്രവാസികളോടുള്ള അനീതിയാണെന്ന് കെഎംസിസി വിമ‍ർശിച്ചു.

വിമാന യാത്രാരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ഐസിഎഫ് ആവശ്യപ്പെട്ടു.

ജൂൺ അവസാനത്തോടെ സ്കൂളുകളടച്ച് വേനലവധിക്ക് പ്രവാസി മലയാളികൾ കുടുംബത്തോടെ നാട്ടിലേക്ക് തിരിക്കും. വിമാനനിരക്കും അതുപോലെ കുത്തനെ കയറും. കേന്ദ്രത്തിൽ പുതിയ സർക്കാരും ജനപ്രതിനിധികളും എത്തിയ സാഹചര്യത്തിൽ സമ്മർദം ശക്തമാക്കുകയാണ് പ്രവാസികൾ.

അവസാനിക്കാത്ത ആകാശച്ചതികൾ എന്ന പേരിലായിരുന്നു ഐസിഎഫ് യുഎഇയിൽ ജനകീയ സദസ്സുകൾ. ദുബൈ സെൻട്രൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരുമുൾപ്പടെ ചർച്ചകളിൽ പങ്കെടുത്തു. വിഷയത്തിൽ കേന്ദ്രവും സ്ഥാനവും ഇടപെടണമെന്ന ആവശ്യമാണ് ഉയർന്നത്.

ഐസിഎഫ് ന്യൂദുബൈ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ്സും പ്രവാസികളുടെ പ്രതിഷേധത്തിന്റെ ചൂട് വ്യക്തമാക്കുന്നതായി. ചാർട്ടേഡ് വിമാനങ്ങൾ, പുതിയ സർവ്വീസുകൾ, കപ്പൽ സർവ്വീസ് എന്നിവയുടെ സാധ്യതകളും ചർച്ചയിൽ ഉയർന്നു.

വിമാന നിരക്കിലെ ചൂഷണത്തിനെതിരെ സർക്കാരുകൾ ഇടപടാതിരിക്കുന്നത് പ്രവാസികളോടുള്ള അനീതിയാണെന്ന് ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാക്കമ്മറ്റി വിളിച്ചുചേർത്ത പ്രഭാത സംഗമത്തിൽ ചർച്ച ഉയർന്നു.

വിമാന നിരക്കിനപ്പുറം ഉത്തരവാദിത്തമില്ലാത്ത വൈകലും റദ്ദാക്കലും സർവ്വീസ് വെട്ടിക്കുറയ്ക്കലുമാണ് പ്രതിഷേധത്തെ ശക്തമാക്കുന്നത്. ഇടപെടലുണ്ടായില്ലെങ്കിൽ ശക്തമായ തീരുമാനങ്ങൾക്കും, നിയമ നടപടികൾക്കുമാണ് ആലോചന.

#expatriate #associations #raised #protest #against #increasing #flight #ticket #rate

Next TV

Related Stories
കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

Jul 13, 2025 01:02 PM

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ...

Read More >>
അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Jul 13, 2025 11:55 AM

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക്...

Read More >>
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
Top Stories










News Roundup






//Truevisionall