#Inspection | ഉ​ച്ച​വി​ശ്ര​മ നി​യ​മം: പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി

#Inspection | ഉ​ച്ച​വി​ശ്ര​മ നി​യ​മം: പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി
Jul 4, 2024 02:32 PM | By VIPIN P V

അ​ബൂ​ദ​ബി: (gccnews.in) പു​റം തൊ​ഴി​ൽ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ക​ടു​ത്ത വേ​ന​ലി​ൽ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഉ​ച്ച​വി​ശ്ര​മ നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി.

പ​രി​സ്ഥി​തി, ആ​രോ​ഗ്യ​സു​ര​ക്ഷ ഡി​പ്പാ​ർ​ട്മെ​ന്‍റു​ക​ൾ ചേ​ർ​ന്നാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ജൂ​ൺ 15 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15വ​രെ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ്​ മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം രാ​ജ്യ​ത്ത്​ ഉ​ച്ച വി​ശ്ര​മം നി​യ​മം പ്ര​ഖ്യാ​പി​ച്ച​ത്.

ഈ ​കാ​ല​യ​ള​വി​ൽ പു​റം തൊ​ഴി​ൽ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഉ​ച്ച​ക്ക്​ 12 മു​ത​ൽ മൂ​ന്നു മ​ണി​വ​രെ വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം.

നി​യ​മ​ലം​ഘ​ക​ർ​ക്ക്​ അ​ര​ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ ചു​മ​ത്തും. ഉ​ച്ച സ​മ​യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ശ്ര​മി​ക്കാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ തൊ​ഴി​ലു​ട​മ ഒ​രു​ക്ക​ണം.

വെ​ള്ളം, വൈ​ദ്യു​തി, ഗ​താ​ഗ​തം തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര വി​ഭാ​ഗ​ത്തി​ലു​ള്ള ജോ​ലി​ക​ൾ​ക്ക്​ നി​യ​മ​ത്തി​ൽ ഇ​ള​വു​ണ്ട്.

എ​ന്നാ​ൽ, ഇ​ത്ത​രം ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ കു​ട​ക​ൾ, കു​ടി​വെ​ള്ളം, ഭ​ക്ഷ​ണം എ​ന്നി​വ ന​ൽ​ക​ണ​മെ​ന്നും പ്ര​ഥ​മ ശു​ശ്രൂ​ഷ കി​റ്റു​ക​ൾ കൈ​വ​ശം വെ​ക്ക​ണ​മെ​ന്നും തൊ​ഴി​ലു​ട​മ​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​ല്ലാ നി​ർ​മാ​ണ​ക്ക​മ്പ​നി​ക​ളും നി​യ​മം പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ബൂ​ദ​ബി മു​നി​സി​പ്പാ​ലി​റ്റി അ​ഭ്യ​ർ​ഥി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി​യാ​ണ്​ സ​മ​ഗ്ര​മാ​യ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി 20ാം വ​ർ​ഷ​മാ​ണ്​ ഉ​ച്ച​വി​ശ്ര​മ നി​യ​മം യു.​എ.​ഇ​യി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്.

ഉ​ച്ച​വി​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കാ​ൾ സെ​ന്‍റ​ർ (600590000), സ്മാ​ർ​ട്ട്​ ആ​പ്, വെ​ബ്​​സൈ​റ്റ്​ എ​ന്നി​വ മു​ഖേ​ന അ​റി​യി​ക്കാം.

#Lunchbreakrule #AbuDhabi #Municipality #tightens #inspection #Littie

Next TV

Related Stories
#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

Oct 5, 2024 05:42 PM

#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

കോസ്റ്റ് ഗാര്‍ഡ് പൊലീസ്, റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് ഇവരെ...

Read More >>
#cybercrime | സൈബർ തട്ടിപ്പിന്  ഇരയാകുന്നവർ കൂടുതലും ബഹ്റൈനിൽ

Oct 5, 2024 04:30 PM

#cybercrime | സൈബർ തട്ടിപ്പിന് ഇരയാകുന്നവർ കൂടുതലും ബഹ്റൈനിൽ

സൈബർ സുരക്ഷാ വിദഗ്ധരായ കാസ്കി തയാറാക്കിയ പഠനറിപ്പോർട്ടിലാണ്...

Read More >>
#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

Oct 5, 2024 04:21 PM

#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

251 ഡ്രൈവർമാർക്ക് നോട്ടിസ് നൽകി. നാദ് അൽ ഷബ, മെയ്ദാൻ മേഖലയിലാണ് കൂടുതൽ നിയമലംഘകരെ...

Read More >>
#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

Oct 5, 2024 01:50 PM

#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ചിലപ്പോള്‍ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍...

Read More >>
#death | ഹൃ​ദ​യാ​ഘാതംമൂലം പ്രവാസി  ജു​ബൈ​ലി​ൽ മരിച്ചു

Oct 5, 2024 12:46 PM

#death | ഹൃ​ദ​യാ​ഘാതംമൂലം പ്രവാസി ജു​ബൈ​ലി​ൽ മരിച്ചു

നാ​ലു വ​ർ​ഷ​മാ​യി ജു​ബൈ​ലി​ലെ ഒ​രു ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി...

Read More >>
#banned | സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

Oct 5, 2024 12:39 PM

#banned | സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

പകരം പ്രൈമറി തലത്തിലെ വിദ്യാർഥികൾക്ക് 1500 കലോറിയും സെക്കൻഡറി തലത്തിലെ വിദ്യാർഥികൾക്ക് 2000 കലോറിയും പോഷകം ഉറപ്പാക്കുന്ന പ്രകൃതിദത്ത...

Read More >>
Top Stories










News Roundup