#banned | സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

#banned | സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം
Oct 5, 2024 12:39 PM | By Athira V

ദമ്മാം: (gcc.truevisionnews.com ) സൗദിയിൽ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. സൗദി വിദ്യഭ്യാസ മന്ത്രാലയമാണ് സ്‌കൂളുകളിലെ ഭക്ഷണ വിതരണം സംബന്ധിച്ച പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ ചായയും കാപ്പിയും വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്. സ്‌കൂൾ വിദ്യാർഥികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും ആരോഗ്യപ്രദമായ സമൂഹത്തെ വാർത്തെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം.

എനർജി ഡ്രിങ്കുകൾ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ, അഞ്ച് ശതമാനത്തിൽ കൂടുതൽ പഞ്ചസാരയടങ്ങിയ പാനീയങ്ങൾ, വിറ്റമിൻ ഫ്‌ളേവർ, സ്‌പോർട്‌സ് പാനിയങ്ങൾ, തണുത്ത ചായ, 30 ശതമാനത്തിൽ താഴെ പഴച്ചാറുകൾ അടങ്ങിയ പാനീയം, നിറങ്ങളും പ്രിസർവേറ്റീവുകളും അടങ്ങിയ പാനീയങ്ങൾ എന്നിവക്ക് രാജ്യത്തെ സ്‌കൂളുകളിൽ നിരോധനം ഏർപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

പകരം പ്രൈമറി തലത്തിലെ വിദ്യാർഥികൾക്ക് 1500 കലോറിയും സെക്കൻഡറി തലത്തിലെ വിദ്യാർഥികൾക്ക് 2000 കലോറിയും പോഷകം ഉറപ്പാക്കുന്ന പ്രകൃതിദത്ത ഭക്ഷ്യപദാർഥങ്ങൾ സ്‌കൂളുകളിൽ ഉറപ്പ് വരുത്താനും മന്ത്രാലയം നിർദ്ദേശിച്ചു.

പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ ചായയും കാപ്പിയും പൂർണമായും നിരോധിച്ചിട്ടുണ്ട്. സ്‌കൂൾ കാൻറീനുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

#Energy #drinks #soft #drinks #banned #Saudi #schools

Next TV

Related Stories
#accident | യുഎഇയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്

Nov 10, 2024 04:51 PM

#accident | യുഎഇയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്

എമിറേറ്റ്സ് റോഡില്‍ ബദിയ പാലത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായതെന്ന് പൊലീസ്...

Read More >>
#holyday |  54-ാമത് ദേശീയ ദിനം; പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

Nov 10, 2024 02:47 PM

#holyday | 54-ാമത് ദേശീയ ദിനം; പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി...

Read More >>
#death |   കടയിൽ നിന്നും വരുമ്പോൾ വാഹനാപകടം,  മരിച്ച മലയാളിയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി

Nov 10, 2024 12:20 PM

#death | കടയിൽ നിന്നും വരുമ്പോൾ വാഹനാപകടം, മരിച്ച മലയാളിയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി

പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി....

Read More >>
#death | ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു

Nov 10, 2024 11:15 AM

#death | ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ൽ അന്തരിച്ചു

ത​ല​ശ്ശേ​രി നി​ട്ടൂ​ർ ബാ​ലം സ്വ​ദേ​ശി അ​സീ​സാ​ണ് (66) നി​ര്യാ​ത​നാ​യ​ത്. ഒരു മാസം മുമ്പാണ് ചികിത്സക്കായി നാട്ടിൽ...

Read More >>
#accident | ഷാർജയിൽ യുവാവ് മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ടു; ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി പൊലീസ്

Nov 10, 2024 10:53 AM

#accident | ഷാർജയിൽ യുവാവ് മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ടു; ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി പൊലീസ്

അശ്രദ്ധമായി വാഹനമോടിക്കുന്നതും എമർജൻസി റൂട്ടുകളിൽ നിന്ന് വളരെ അകലെയുള്ള പരുക്കൻ പ്രദേശങ്ങളിൽ പ്രവേശിക്കുന്നതും...

Read More >>
#death | പക്ഷാഘാതം; പ്രവാസി മലയാളായി സൗദിയിൽ അന്തരിച്ചു

Nov 9, 2024 01:48 PM

#death | പക്ഷാഘാതം; പ്രവാസി മലയാളായി സൗദിയിൽ അന്തരിച്ചു

എട്ട് മാസങ്ങൾക്ക് മുമ്പാണ് അവധിക്ക് നാട്ടിൽ പോയി...

Read More >>
Top Stories

News Roundup