#DubaiInternationalAirport | തിരക്കേറുന്നു; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം, യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാന കമ്പനികൾ

#DubaiInternationalAirport | തിരക്കേറുന്നു; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം, യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാന കമ്പനികൾ
Jul 6, 2024 10:03 PM | By VIPIN P V

ദുബൈ: (gccnews.in) തിരക്കേറിയതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

യാത്രക്കാരല്ലാത്തവര്‍ക്ക് ഈ മാസം 17 വരെയാണ് വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കേറുമ്പോള്‍ ടെര്‍മിനലിലേക്ക് യാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

ടെർമിനൽ 1, 3 എന്നിവിടങ്ങളിൽ പൊതുഗതാഗതത്തിനും അംഗീകൃത എയര്‍പോര്‍ട്ട് വാഹനങ്ങൾക്കും മാത്രമേ അനുവാദമുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ പാർക്കിങ് ടെർമിനലുകളിൽ നിർത്തണം.

ജൂലൈ 6 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ‌ഏകദേശം 33 ലക്ഷം പേർ ഈ സമയം വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് കരുതുന്നത്. 9.14 ലക്ഷം യാത്രക്കാർ ദുബൈയിൽ നിന്ന് വിദേശത്തേക്ക് പോകും.

12 മുതൽ 14വരെ തിരക്ക് പാരമ്യത്തിലെത്തും. 13 ആണ് ഏറ്റവും തിരക്കേറിയ ദിവസമായി പ്രതീക്ഷിക്കുന്നത്. അന്ന് മാത്രം 2.86 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

ഈ ദിവസങ്ങളിൽ വിമാനത്താവളത്തിലെ യാത്രക്കാർ ശരാശരി 2.74 ലക്ഷം ആയിരിക്കും. യാത്രക്കാരോട് നാല് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തില്‍ എത്താൻ ഫ്ലൈദുബൈ ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് മറ്റ് വിമാന കമ്പനികളും യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

#getting #busy #Control #DubaiInternationalAirport #airlines #notification #passengers

Next TV

Related Stories
#cybercrime | സൈബർ തട്ടിപ്പിന്  ഇരയാകുന്നവരിൽ കൂടുതലും ബഹ്റൈനിൽ

Oct 5, 2024 04:30 PM

#cybercrime | സൈബർ തട്ടിപ്പിന് ഇരയാകുന്നവരിൽ കൂടുതലും ബഹ്റൈനിൽ

സൈബർ സുരക്ഷാ വിദഗ്ധരായ കാസ്കി തയാറാക്കിയ പഠനറിപ്പോർട്ടിലാണ്...

Read More >>
#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

Oct 5, 2024 04:21 PM

#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

251 ഡ്രൈവർമാർക്ക് നോട്ടിസ് നൽകി. നാദ് അൽ ഷബ, മെയ്ദാൻ മേഖലയിലാണ് കൂടുതൽ നിയമലംഘകരെ...

Read More >>
#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

Oct 5, 2024 01:50 PM

#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ചിലപ്പോള്‍ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍...

Read More >>
#death | ഹൃ​ദ​യാ​ഘാതംമൂലം പ്രവാസി  ജു​ബൈ​ലി​ൽ മരിച്ചു

Oct 5, 2024 12:46 PM

#death | ഹൃ​ദ​യാ​ഘാതംമൂലം പ്രവാസി ജു​ബൈ​ലി​ൽ മരിച്ചു

നാ​ലു വ​ർ​ഷ​മാ​യി ജു​ബൈ​ലി​ലെ ഒ​രു ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി...

Read More >>
#banned | സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

Oct 5, 2024 12:39 PM

#banned | സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

പകരം പ്രൈമറി തലത്തിലെ വിദ്യാർഥികൾക്ക് 1500 കലോറിയും സെക്കൻഡറി തലത്തിലെ വിദ്യാർഥികൾക്ക് 2000 കലോറിയും പോഷകം ഉറപ്പാക്കുന്ന പ്രകൃതിദത്ത...

Read More >>
#Passportservices | സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി;  പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും

Oct 5, 2024 12:26 PM

#Passportservices | സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി; പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടും

പാ​സ്‌​പോ​ർ​ട്ട് സേ​വാ​പോ​ർ​ട്ടി​ൽ സാ​​ങ്കേ​തി​ക അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ത​ട​സ്സം....

Read More >>
Top Stories

News Roundup