#TrafficDepartment | 30 ദിവസത്തിനുള്ളിൽ പണമടയ്ക്കുന്നവർക്ക് ട്രാഫിക് പിഴയിൽ 25 ശതമാനം ഇളവ്; അറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്

#TrafficDepartment | 30 ദിവസത്തിനുള്ളിൽ പണമടയ്ക്കുന്നവർക്ക് ട്രാഫിക് പിഴയിൽ 25 ശതമാനം ഇളവ്; അറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്
Jul 9, 2024 08:17 PM | By VIPIN P V

റിയാദ്: (gccnews.in) രാജ്യത്തെ ഗതാഗത നിയമലംഘന പിഴകൾക്ക് 25 ശതമാനം ഇളവ് ലഭിക്കുന്നതിന് 30 ദിവസത്തിനുള്ളിൽ പണം അടയ്ക്കണമെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി.

ഇളവ് വേണ്ടെങ്കിൽ 60 ദിവസത്തിനുള്ളിൽ പണം അടച്ചാൽ മതി. നിയമലംഘനത്തിന് എതിരെ പരാതിപ്പെടാനും ഇളവിന് അപേക്ഷിക്കാനുമുള്ള അവകാശം കുറ്റം ചുമത്തപ്പെട്ടയാൾക്കുണ്ടെന്നും ഇത് പരിഗണിച്ച് 25 ശതമാനം ഇളവ് വരുത്തിയാൽ ആ അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ പണമടക്കണമെന്നും ട്രാഫിക് നിയമത്തിലെ ‘ആർട്ടിക്കിൾ 75’ അനുശാസിക്കുന്നുണ്ട്.

ഇളവ് ലഭിച്ചാലും ഇല്ലെങ്കിലും പിഴ നിശ്ചിത സമയത്തിനുള്ളിൽ തന്നെ അടയ്ക്കണം. അല്ലെങ്കിൽ കാലയളവ് 90 ദിവസത്തേക്ക് നീട്ടാനുള്ള അഭ്യർഥന ‘അബ്ഷിർ’പ്ലാറ്റ്‌ഫോം വഴി നൽകണമെന്നും ട്രാഫിക് വകുപ്പ് വിശദീകരിച്ചു.

എന്നാൽ കാലാവധി നീട്ടാൻ ആവശ്യപ്പെടാതെയും പിഴ അടക്കാതെയും അലംഭാവം കാണിച്ചാൽ വാഹനം പിടിച്ചെടുക്കലുൾപ്പടെയുള്ള മറ്റ് നിയമനടപടികൾ സ്വീകരിക്കും.

നിശ്ചിത സമയപരിധിക്കുള്ളിൽ പിഴ അടക്കാതിരുന്നാൽ പിഴയുടെ മൂല്യത്തിെൻറ അടിസ്ഥാനത്തിലായിരിക്കും വാഹനം പിടിച്ചെടുക്കലുൾപ്പടെയുള്ള നിയമനടപടികൾ.

ഈ വർഷം ഏപ്രിൽ 18 നാണ് സൗദിയിൽ ട്രാഫിക് പിഴകൾക്ക് വൻ ഇളവ് പ്രഖ്യാപിച്ചത്. ഈ വർഷം 18 വരെ കുമിഞ്ഞുകൂടിയ പിഴകൾക്ക് 50 ശതമാനവും അതിനുശേഷം രേഖപ്പെടുത്തുന്ന പിഴകൾക്ക് 25 ശതമാനവും ഇളവാണ് പ്രഖ്യാപിച്ചത്.

സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശപ്രകാശം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

കുമിഞ്ഞുകൂടിയ ലംഘനങ്ങൾ അടയ്‌ക്കുന്നതിനുള്ള സമയപരിധി ഈ വർഷം ഒക്ടോബർ 18 വരെ നീട്ടിയിട്ടുണ്ട്.

#percent #discount #trafficfine #who #pay #days #Saudi #TrafficDepartment #notification

Next TV

Related Stories
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
Top Stories

News Roundup