മസ്‌കത്ത്: (gccnews.in) ഒമാനില്‍ സ്‌പോണ്‍സര്‍ഷിപ്പില്ലാത്ത ജീവനക്കാരെ നിയമിക്കുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി).
അതിര്‍ത്തികള്‍ വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതും കള്ളക്കടത്തുകാരുടെ നീക്കങ്ങളും നിരീക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് ഇവ പ്രതിരോധിക്കുന്നതിന് വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഒമാനി തൊഴില്‍ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നും ആര്‍ ഒ പി അറിയിച്ചു.
ജോലി ചെയ്യാന്‍ ലൈസന്‍സില്ലാത്ത ഒമാനി ഇതര തൊഴിലാളിയെ ജോലിക്ക് നിയമിക്കുന്നത് കുറ്റകരമാണ്. 2,000റിയാല്‍ വരെ പിഴയും 10 മുതല്‍ 30 ദിവസം വരെ തടവുശിക്ഷയും ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഉടമയില്‍നിന്ന് ഒളിച്ചോടുന്ന തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നതും ഒമാനി തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 147 പ്രകാരം ശിക്ഷാര്‍ഹമാണ്.
സ്വന്തം രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ മറ്റും ഏര്‍പ്പെട്ട് നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെട്ടാണ് പലരും ഒമാനില്‍ അനധികൃതമായി പ്രവേശിക്കുന്നതെന്ന് അഭിഭാഷകനും ജഡ്ജിയും കോടതിയുടെ മുന്‍ പ്രസിഡന്റുമായ ഡോ. ഖലീഫ ബിന്‍ സെയ്ഫ് അല്‍ ഹിനായ് അഭിപ്രായപ്പെട്ടു.
നുഴഞ്ഞുകയറ്റക്കാരെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ അനവദിക്കുന്നത് സാമ്പത്തിക മേഖലയിലും വലിയ ദോഷം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
#Lines #Compulsory #Expats #Work #Oman #drastic #action