---
title: "ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു"
english_title: "Malayali woman who undergoing treatment hospital Mecca after falling during Hajj rituals died."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296719/malayali-woman-who-undergoing-treatment-hospital-mecca-after-falling-during-hajj-rituals-died"
published_at: "2025-06-17T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68512e1573a91_dead.jpg"
keywords: []
---

# ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

> **Lead Summary:** **മക്ക: **ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു. തിരുവനന്തപുരം നാവായിക്കുളം ഡീസൻറ്​മുക്ക് സ്വദേശിനി ഫർസാന ആണ് മരിച്ചത്.

## Article Content

**മക്ക: **ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു. തിരുവനന്തപുരം നാവായിക്കുളം ഡീസൻറ്​മുക്ക് സ്വദേശിനി ഫർസാന ആണ് മരിച്ചത്.

ഹജ്ജ് കർമങ്ങൾ നിർവ്വഹിക്കുന്നതിനിടയിൽ മക്കയിൽവെച്ച് ശാരീരികമായി അവശതയിലാവുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭർത്താവ് സഫീറിനോപ്പമാണ് ഹജ്ജിന് എത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296719/malayali-woman-who-undergoing-treatment-hospital-mecca-after-falling-during-hajj-rituals-died)