റിയാദ്: (gccnews.in) കുരങ്ങുകൾക്ക് ഭക്ഷണം നൽകിയാൽ 500 റിയാൽ പിഴ ചുമത്തുമെന്ന് ദേശീയ വന്യജീവി വികസനകേന്ദ്രം.
പാരിസ്ഥിതിക സംരക്ഷണ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് കുരങ്ങുകൾക്ക് മനുഷ്യർ പാചകം ചെയ്യുന്ന ഭക്ഷണം നൽകുന്നത്.
അവയെ അവയുടെ സ്വാഭാവിക ഭക്ഷണരീതികളിൽ തന്നെ കഴിയാൻ വിടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നത് ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുകയും ജീവികളുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് കേന്ദ്രം ‘എക്സ്’ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു.
കുരങ്ങുശല്യം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ വിലയിരുത്തൽ, കുരങ്ങുകളുടെ എണ്ണമെടുക്കൽ, പൂർണവും സുസ്ഥിരവുമായ ചികിത്സകൾ തുടങ്ങിയവക്കുള്ള ശ്രമങ്ങൾ എന്നിവ ദേശീയ വന്യജീവി വികസനകേന്ദ്രം തുടരുകയാണ്.
കുരങ്ങളുടെ എണ്ണം, അവയുള്ള സ്ഥലങ്ങളുടെ പഠനം, വിലയിരുത്തൽ, ഇൻവെൻററി എന്നിവ പൂർത്തിയായി.
മക്ക, മദീന, അൽ ബാഹ, അസീർ, ജിസാൻ, നജ്റാൻ എന്നീ പ്രദേശങ്ങളിൽ അടിസ്ഥാനരേഖ സ്ഥാപിക്കുകയും ചികിത്സയുടെ മിക്ക ഘട്ടങ്ങളും പൂർത്തിയാക്കുകയും ചെയ്തതായും കേന്ദ്രം പറഞ്ഞു.
#Riyal #fine #feeding #monkeys #Domestic #Wildlife