#arrest | വധശിക്ഷ വരെ കിട്ടുന്ന കുറ്റം, പ്രവാസികൾ ഉൾപ്പെടെ 15 പേര്‍ പിടിയിൽ, ഖാത് ചെടി, മയക്കുമരുന്നും പിടിച്ചത് സൗദിയിൽ

#arrest | വധശിക്ഷ വരെ കിട്ടുന്ന കുറ്റം, പ്രവാസികൾ ഉൾപ്പെടെ 15 പേര്‍ പിടിയിൽ, ഖാത് ചെടി, മയക്കുമരുന്നും പിടിച്ചത് സൗദിയിൽ
Jul 11, 2024 07:51 AM | By VIPIN P V

റിയാദ്: (gccnews.in) രാജ്യത്തേക്ക് മയക്കുമരുന്നു കടത്താനുള്ള നിരവധി ശ്രമങ്ങളെ പരാജയപ്പെടുത്തി.

വിവിധ കേസുകളിലായി ആകെ 15 പേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.

ഖസീം പ്രവിശ്യയിൽ 5,429 മയക്കുമരുന്ന് ഗുളികകൾ കടത്തിയതിന് രണ്ട് വിദേശികളും ഒരു സ്വദേശിയുമാണ് പിടിയിലായത്.

ദമ്മാമിൽ ഏഴ് കിലോ മെത്താഫിറ്റമിൻ വിൽക്കാൻ ശ്രമിച്ചതിന് വിദേശിയെ അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ 79,700 മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം അതിർത്തി രക്ഷാസേന തകർത്തു.

മേഖലയിലെ അൽ ദായർ സെക്ടറിലെ ലാൻഡ് പട്രോളിങ് സംഘം മയക്കുമരുന്ന് കടത്ത് തടയുകയും പ്രതികളെ മേലധികാരികൾക്ക് കൈമാറുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

275 കിലോ ലഹരി ചെടിയായ ഖാത് കടത്താൻ ശ്രമിച്ച 11 പേരെ അസീർ രക്ഷാസേന പിടികൂടി. അസീർ പ്രവിശ്യയിലെ അൽ റബുഅ മേഖലയിൽ നിന്നാണ് എത്യോപ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് രാജ്യത്ത് പിഴ, നാടുകടത്തൽ, തടവ്, വധശിക്ഷ തുടങ്ങിയ കനത്ത ശിക്ഷകളാണുള്ളത്.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911, രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിൽ 999 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.

കൂടാതെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ഹോട്ട്‌ലൈൻ നമ്പറായ 995-ലോ [email protected] എന്ന ഇമെയിൽ വഴിയോ റിപ്പോർട്ടുകൾ സമർപ്പിക്കാവുന്നതാണ്. എല്ലാ റിപ്പോർട്ടുകളും വിവരങ്ങളും രഹസ്യമായി കൈകാര്യം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

#Crime #punishable #death #people #including #expatriates #arrested #Khatplant #drugsseized #Saudi

Next TV

Related Stories
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
Top Stories

News Roundup