#AbdulRahim | സൗദിയിലെ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനം ഉടന്‍; അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ്

#AbdulRahim | സൗദിയിലെ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനം ഉടന്‍; അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ്
Jul 12, 2024 10:03 AM | By VIPIN P V

റിയാദ്: (gccnews.in) സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഉടന്‍. അടുത്ത കോടതി സിറ്റിംഗില്‍ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്‍റ് അഭിഭാഷകന്‍ അറിയിച്ചു.

പത്ത് ദിവസത്തിനകം റഹീമിന് വീട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്.

റഹീമിന്റെ മോചനത്തിനായി സമാഹരിച്ച ദയധനമായ ഒന്നര കോടി സൗദി റിയാൽ കെട്ടിവെച്ചതോടെ അബ്ദുൽ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദ് ചെയ്തിരുന്നു.

റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.

2006 ൽ റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയ അബ്ദുൽ റഹീമിന്റെ സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനായ 15 കാരൻ അനസ് അൽശഹ്‌രിയാണ് കൊല്ലപ്പെട്ടത്.

ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുറഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്.

അനസുമായി വാഹനത്തിൽ പോകുന്നതിനിടെ അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ അബ്ദുൽറഹീമിന്റെ കൈ തട്ടിയതോടെ കുട്ടി മരിക്കുകയായിരുന്നു.

#Malayali #AbdulRahim #who #jail #Saudi #released #soon #Order #release #next #court #sitting

Next TV

Related Stories
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
Top Stories

News Roundup