#death | സൗദി ജയിലിൽ കഴിയുന്നതിനിടെ മരണം, നിയമക്കുരുക്ക്; ഒഐസിസി ഇടപെടലിലൂടെ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

#death | സൗദി ജയിലിൽ കഴിയുന്നതിനിടെ മരണം, നിയമക്കുരുക്ക്; ഒഐസിസി ഇടപെടലിലൂടെ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Jul 13, 2024 03:52 PM | By Athira V

റിയാദ്: സൗദി അറേബ്യയിലെ ദമാം-ഹഫർ അൽ ബത്തിനിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.

ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ രോഗബാധിതനായി മരണപ്പെട്ട തൃച്ചി സ്വദേശി രാജേന്ദ്രന്റെ (54) മൃതദേഹമാണ് നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.

ജയിലിനുള്ളിൽ സംഭവിച്ച മരണം ആയതിനാൽ നിയമക്കുരുക്കിൽ കുടുങ്ങി മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിക്കാൻ സാധിച്ചിരുന്നില്ല തുടർന്ന് സൗദിയിലെ വിവിധ ഭാഗങ്ങളിലെ സാമൂഹിക പ്രവർത്തകരാണ് ഒ.ഐ.സി. സി ഹഫർ അൽ ബത്തീൻ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇതോടൊപ്പം മരണപ്പെട്ട രാജേന്ദ്രന്റെ കുടുംബം ഇന്ത്യൻ എംബസിയിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ കൊടുക്കുകയും ചെയ്തു.

തുടർന്ന്‌ ഇന്ത്യൻ എംബസി അധികൃതർ നിയമ നടപടികൾ പൂർത്തിയാക്കുവാൻ ഹഫർ അൽ ബത്തീൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിനെ നിയമപരമായി അധികാരപ്പെടുത്തുകയും ചെയ്തു.

ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രണ്ടാഴ്ചയോളം നീണ്ടുനിന്ന നിയമ നടപടികളിലൂടെ വിബിൻ മറ്റത്ത്, ജിതേഷ് തെരുവത്ത്, മുഹമ്മദ് റാഫി പരുതൂർ, രതീഷ് ചിറക്കൽ എന്നിവരുടെ നിരന്തരമായ ഇടപെടലിലൂടെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നട‌പടികൾ പെട്ടന്ന് പൂർത്തിയായത്.

ദമ്മാമില്‍ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവള ത്തിൽ ഇന്ന് രാവിലെ 10 മണിയോടെ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.

#body #expat #died #saudi #jail #repatriated #home #help #icc

Next TV

Related Stories
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
Top Stories

News Roundup