റിയാദ് :(gcc.truevisionnews.com)സൗദി അറേബ്യയിൽ തണ്ണിമത്തൻ തഴച്ചുവളരുന്നതായി റിപ്പോർട്ട്. തണ്ണിമത്തൻ കൃഷിയിൽ രാജ്യത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനാണ് കാർഷിക മന്ത്രാലയം ലക്ഷ്യമിടുന്നത്.
24,000 ഹെക്ടറിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കൃഷിയിടങ്ങളിൽ നിന്ന് വർഷം തോറും 605,000 ടൺ തണ്ണിമത്തൻ ഉൽപാദിപ്പിക്കുന്നു.
'കൊയ്ത്തുകാലം' എന്ന ക്യാംപെയ്നിന്‍റെ ഭാഗമായിട്ടാണ് ഇക്കാര്യം മന്ത്രാലയം അറിയിച്ചത്. കാർഷിക ഉൽപന്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും സീസണൽ പഴങ്ങളുടെ ഓപ്ഷനുകളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാനും പ്രാദേശിക കർഷകരെ സഹായിക്കുന്നതിനും ഈ ക്യാംപെയ്‌ൻ ലക്ഷ്യമിടുന്നു.
#watermelon #cultivation #saudi #arabia