റിയാദ്: (gccnews.in) സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) റിയാദിലെ വെയർഹൗസിൽ നിന്ന് 5 ടൺ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചതായി അറിയിച്ചു.
ഈ ഉൽപന്നങ്ങൾ റസ്റ്ററന്‍റുകളിലും വിപണികളിലും വിൽപനയ്ക്കും വിതരണത്തിനും ഉദ്ദേശിച്ചുള്ളതായിരുന്നു.
ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എസ്എഫ്ഡിഎ ഉദ്യോഗസ്ഥർക്ക് പഴകിയ കോഴിയിറച്ചി കണ്ടെത്തിയത്.
ഭക്ഷ്യ നിയമത്തിലെ ആർട്ടിക്കിൾ 16 ലംഘിച്ചതിന് സ്ഥാപനത്തിന് 500,000 റിയാൽ പിഴ ചുമത്തി.
സ്ഥാപനങ്ങൾ എന്തെങ്കിലും നിയമലംഘനം നടത്തിയാൽ യൂണിഫൈഡ് നമ്പറിൽ (19999) വിളിച്ച് റിപ്പോർട്ട് ചെയ്യാൻ ഉപഭോക്താക്കളോട് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അഭ്യർത്ഥിച്ചു.
#Five #tons #stalechicken #meat #seized #destroyed #SaudiArabia