#mango | സൗദി അറേബ്യ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത് 89.5 ടൺ മാമ്പഴം

#mango | സൗദി അറേബ്യ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത് 89.5 ടൺ മാമ്പഴം
Jul 21, 2024 01:38 PM | By VIPIN P V

ജിദ്ദ: (gccnews.in) സൗദി അറേബ്യ പ്രതിവർഷം 89.5 ടൺ മാമ്പഴം ഉത്പാദിപ്പിക്കുന്നു. മാമ്പഴത്തിന്റെ കാര്യത്തിൽ സൗദി അറേബ്യ 68% സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.

കാർഷിക ഉൽപന്നങ്ങളെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നതിനും സീസണൽ പഴങ്ങൾക്കായുള്ള വിവിധ ഓപ്ഷനുകളെക്കുറിച്ചുള്ള അവബോധം വർധിപിക്കുന്നതിനും വിപണന സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി ആരംഭിച്ച "ഹാർവെസ്റ്റ് സീസൺ ക്യാംപെയ്ന്റെ ഭാഗമായണിതെന്നും മന്ത്രാലയം വിശദീകരിച്ചു.

മക്ക മേഖല (17,915) ടൺ ഉൽപാദനം, മദീന മേഖല (4,505), അസീർ മേഖല 2,845 ടൺ, തബൂക്ക് മേഖല (2,575) ടൺ, അൽ-ബഹ (912) ടൺ, നജ്‌റാൻ (347) ടൺ, കിഴക്കൻ പ്രവിശ്യ (198) ടൺ, റിയാദ് (117) ടൺ, ഖാസിം (117) ടൺ എന്നിങ്ങനെയാണ് ഉത്പാദനം.

സൗദി അറേബ്യയിൽ ഉയർന്ന സാമ്പത്തിക വരുമാനമുള്ള ഉഷ്ണമേഖലാ വിളയാണ് മാങ്ങയെന്നും അതിന്റെ ഉൽപാദന സീസൺ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ നീളുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇരുപതിലധികം വ്യത്യസ്ത തരം മാമ്പഴങ്ങൾ സൗദി അറേബ്യ ഉത്പാദിപ്പിക്കുന്നുണ്ട്.

മാമ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് മന്ത്രായലം ചൂണ്ടിക്കാട്ടി.

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്, കൂടാതെ ദഹന ആരോഗ്യവും ഹൃദയാരോഗ്യവും വർധിപ്പിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും ചിലതരം കാൻസറുകളുടെ സാധ്യത കുറയ്ക്കാനും വിളർച്ച കുറയ്ക്കാനും ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും മാമ്പഴങ്ങൾ ഗുണം ചെയ്യും.

പ്രാദേശിക ഉൽപന്നങ്ങളുടെ ഉൽപാദനവും ഉപയോഗവും വർധിപ്പിക്കുക, അവയുടെ ഗുണനിലവാരവും സുരക്ഷാ നിലവാരവും ഉയർത്തുക, കാർഷിക ഉൽപന്നങ്ങളെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുക, സീസണൽ പഴങ്ങളുടെ വിവിധ ഓപ്ഷനുകളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്നിവ മന്ത്രാലയത്തിന്റെ നയത്തിൽ ഉൾപ്പെടുന്നു.

#SaudiArabia #produces #tons #mangoes #annually

Next TV

Related Stories
നാളെ മുതൽ സൗദിയിലെ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ സമ്പൂർണ മാറ്റം

Apr 2, 2025 08:38 PM

നാളെ മുതൽ സൗദിയിലെ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ സമ്പൂർണ മാറ്റം

ഇവയിൽ അക്ഷരങ്ങൾക്കൊപ്പം അക്കങ്ങളും ചേർക്കാം. ഇവ നേരത്തെ...

Read More >>
പ​ക്ഷാ​ഘാതം;  പ്രവാസി മലയാളി  ബ​ഹ്റൈ​നി​ൽ അന്തരിച്ചു

Apr 2, 2025 04:40 PM

പ​ക്ഷാ​ഘാതം; പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ചി​കി​ത്സ​ക്കി​ടെ...

Read More >>
വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി

Apr 2, 2025 03:28 PM

വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി

വാഹനമോടിക്കുന്നതിനിടെ ഉറക്കം വന്നതോടെ ഇവർ സഞ്ചരിച്ച കാർ ഒമാൻ അതിർത്തി കഴിഞ്ഞുള്ള സൗദി പ്രദേശത്ത് ഡിവൈഡറിൽ ഇടിച്ച്...

Read More >>
മരിച്ചെന്ന് ഉറപ്പാക്കാൻ വാഹനം കയറ്റി, മൃതദേഹം മരുഭൂമിയിൽ തള്ളി, ഭാര്യയെ കൊലപ്പെടുത്തിയ കുവൈത്തി അറസ്റ്റിൽ

Apr 2, 2025 02:45 PM

മരിച്ചെന്ന് ഉറപ്പാക്കാൻ വാഹനം കയറ്റി, മൃതദേഹം മരുഭൂമിയിൽ തള്ളി, ഭാര്യയെ കൊലപ്പെടുത്തിയ കുവൈത്തി അറസ്റ്റിൽ

മരണ കാരണവും സമയവും സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനായി മെഡിക്കൽ പരിശോധനകൾ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു....

Read More >>
വ​ഫ്ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പ​ട​ർ​ന്നു

Apr 2, 2025 02:40 PM

വ​ഫ്ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പ​ട​ർ​ന്നു

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി അ​പ​ക​ടം...

Read More >>
കു​വൈ​ത്ത് പ്ര​വാ​സി യുവതി നാട്ടിൽ അന്തരിച്ചു

Apr 2, 2025 12:06 PM

കു​വൈ​ത്ത് പ്ര​വാ​സി യുവതി നാട്ടിൽ അന്തരിച്ചു

അ​സു​ഖ​ത്തെ​ത്തു​ട​ര്‍ന്ന് നാ​ട്ടി​ല്‍ ആ​ശു​പ​ത്രി​യി​ല്‍...

Read More >>
Top Stories










News Roundup






Entertainment News