#Kaaba | കഅ്​ബ കഴുകി; ഭക്തിനിർഭരമായി ഹറം

#Kaaba | കഅ്​ബ കഴുകി; ഭക്തിനിർഭരമായി ഹറം
Jul 21, 2024 09:51 PM | By VIPIN P V

മക്ക: (gccnews.in) ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഅ്​ബ കഴുകി. ഞായാറാഴ്​ച രാവിലെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്​അലി​ന്റെ മേൽനോട്ടത്തിലാണ്​ ചടങ്ങ്​ നടന്നത്​.

മക്ക മസ്​ജിദുൽ ഹറാമിലെത്തിയ ഡെപ്യൂട്ടി ഗവർണറെ ഹജ്ജ്​-ഉംറ മ​ന്ത്രിയും ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി ഡയറക്ടറുമായ ഡോ. തൗഫീഖ്​ അൽറബീഅയും ഇരുഹറം മതകാര്യ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ് എന്നിവർ ചേർന്ന്​ സ്വീകരിച്ചു.

ശേഷം ഇരുഹറം കാര്യാലയം നേരത്തെ ഒരുക്കിവെച്ച പനിനീരും സംസവും ചേർത്ത മിശ്രിതം ഉപയോഗിച്ച്​ തുണിക്കഷ്​ണങ്ങൾ കൊണ്ട്​ കഅ്​ബയു​ടെ അകത്തെ ചുവരുകളും മറ്റ്​ ഭാഗങ്ങളും കഴുകി.

ഹജ്ജ്​ ഉംറ മന്ത്രി, ഇരുഹറം മതകാര്യാലയ മേധാവി എന്നിവർക്ക്​ പുറമെ മുസ്​ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്​ദുൽകരീം അൽഈസ, വിവിധ രാജ്യങ്ങളുടെ മുസ്​ലിം നയതന്ത്രജ്ഞർ, കഅ്​ബയുടെ പരിപാലകൻ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുത്തു.

പ്രവാചക ചര്യ പിന്തുടർന്നാണ്​ ഒരോ വർഷവും കഅ്​ബ കഴുകുന്നത്​.

ഏറ്റവും മികച്ച രീതികളും അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് കഅ്​ബയുടെ കിസ്​വ പരിപാലിക്കുന്നതും കഴുന്നതുന്നതും സുഗന്ധംപൂശി വൃത്തിയാക്കുന്നതും എല്ലാ വർഷവും നടത്തിവരുന്നതാണ്​.

കഅ്​ബയുടെ പവിത്രതയെ ബഹുമാനിക്കുന്നതിലും സംരക്ഷിക്കുന്നതിലും സൗദി ഭരണകൂടം അതീവ ശ്രദ്ധയാണ്​ നൽകിവരുന്നത്​.

#Kaaba #washed #Devoutly #harem

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
Top Stories